SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.46 AM IST

'അച്ഛൻ ചെയർമാനായ ശേഷമാണല്ലോ പവർകട്ട്!'

m-g-rajamanickam

തിരുവനന്തപുരം: 'അച്ഛൻ കെ.എസ്.ഇ.ബി ചെയർമാനായ ശേഷമാണല്ലോ പവർകട്ടെന്ന് എന്റെ മക്കളും ചോദിച്ചു. പ്രതിസന്ധിയുടെ സാഹചര്യം അവരോടും ഞാൻ പറഞ്ഞു'. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് കെ.എസ്.ഇ.ബി സി.എം.ഡി ഡോ.എം.ജി. രാജമാണിക്യം ഇക്കാര്യം വെളിപ്പെടുത്തിയത്.

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഉപഭോഗം കഴിയുന്നത്ര കുറയ്ക്കാൻ എല്ലാവരും സഹകരിക്കണം. എൽനിനോ പ്രതിഭാസത്തിന്റെ ഭാഗമായി ചൂട് കൂടിയതും ഉപഭോഗം വർദ്ധിച്ചതും പ്രതിസന്ധി കൂട്ടുന്നുവെന്നും വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ മന്ത്രി സണ്ണി ജോസഫ് ഇന്ന് ഉന്നതതല യോഗം വിളിച്ചു. രാവിലെ 11ന് ചേരുന്ന യോഗത്തിൽ കെ.എസ്.ഇ.ബി സി.എം.ഡി, ഡയറക്ടർമാർ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA