SignIn
Kerala Kaumudi Online
Monday, 21 September 2026 2.11 AM IST

ഡോ.ജി.വിജയരാഘവന്റെ വിയോഗം ആരോഗ്യ മേഖലയ്ക്ക് തീരാനഷ്ടം: മന്ത്രി

s

തിരുവനന്തപുരം:പ്രശസ്ത ഹൃദ്രോഗവിദഗ്ധൻ ഡോ.ജി.വിജയരാഘവന്റെ വിയോഗം ആരോഗ്യമേഖലയ്ക്ക് തീരാനഷ്ടമാണെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

സർക്കാർ-സ്വകാര്യ മേഖലയിലെ അദ്ദേഹത്തിന്റെ സേവനം നിരവധി ഹൃദ്രോഗികളെയാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗം മേധാവിയായും പ്രൊഫസറായും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ വൈസ് ചെയർമാനായും അദ്ദേഹത്തിന്റെ പ്രവർത്തനം നിസ്തുലമായിരുന്നു. 1970കളുടെ അവസാനത്തിൽ ഇന്ത്യയിൽ ആദ്യമായി 2ഡി എക്കോകാർഡിയോഗ്രാഫി മെഷിൻ അവതരിപ്പിച്ച് ഹൃദ്രോഗനിർണയം നടത്തിയ മുൻനിര വിദഗ്ധരിൽ ഒരാളായിരുന്നു ഡോ.ജി.വിജയരാഘവൻ. വൈദ്യശാസ്ത്രരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകൾ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വഴിവിളക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA