SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.04 AM IST

ഹോസ്റ്റൽ ഫീസ് അടച്ചില്ല; 175 പേരുടെ പരീക്ഷാഫലം വെറ്ററിനറി യൂണി.തടഞ്ഞു

s

തൃശൂർ: മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണത്താൽ 175 വിദ്യാർത്ഥികളുടെ ഒന്നാം വർഷ ബി.വി.എസ് സി പരീക്ഷാഫലം തടഞ്ഞുവച്ചു. 46 പേരുടെ ഫലം മാത്രമാണ് പ്രസിദ്ധീകരിച്ചത്. ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥി സംഘടനകൾ അനിശ്ചിതകാല കുത്തിയിരിപ്പ് സമരമാരംഭിച്ചു.

ഒരു വർഷത്തെ ഹോസ്റ്റൽ ഫീസ് 2000 രൂപയിൽ നിന്ന് 24000 രൂപയായി വർദ്ധിപ്പിച്ചിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്.

തങ്ങളുടെ ഭാവിയെ അപകടത്തിലാക്കുംവിധം റിസൾട്ട് തടഞ്ഞുവച്ചെന്നാണ് ആരോപണം.

കഴിഞ്ഞ വർഷത്തെ കുടിശികയായ 12,000 രൂപയും അടുത്ത വർഷത്തെ ഫീസായ 24,000 രൂപയും ഉടനടി അടയ്ക്കണമെന്ന് സർവകലാശാല ആവശ്യപ്പെടുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു.

പരീക്ഷാഫലം എത്രയുംവേഗം പ്രസിദ്ധീകരിക്കണമെന്നും ഹോസ്റ്റൽ ഫീസ് വർദ്ധന റദ്ദ് ചെയ്യണമെന്നും എ.ഐ.എസ്.എഫ് തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA