
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയ്ക്കായി കേന്ദ്രവും സംസ്ഥാനവും റിസർവ്ബാങ്കുമായി ത്രികക്ഷി കരാറുണ്ടാക്കുന്നത് സംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ. മഹാരാഷ്ട്രയിൽ വിവിധ റെയിൽവേ വികസന പദ്ധതികൾക്ക് ഇത്തരം കരാറുണ്ട്. സമാനമായ വ്യവസ്ഥകളോടെയാവും കേരളത്തിലും കരാറുണ്ടാക്കുക. ഇതുസംബന്ധിച്ച ഫയൽ സെക്രട്ടറി ബിജു പ്രഭാകർ മന്ത്രി വി.അബ്ദുറഹിമാനും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനും കൈമാറി. മുഖ്യമന്ത്രിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്. 3800.94 കോടിയാണ് നിർമ്മാണച്ചെലവ്. ഇതിൽ 1900.47 കോടിയാണ് കേരളം മുടക്കേണ്ടത്. ഈ തുക നൽകാമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |