തൃശൂർ: കാലാവസ്ഥാ വ്യതിയാനത്തെ നേരിട്ട് മാത്രമേ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകൂവെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. തൃശൂർ പ്രസ് ക്ലബ്ബിന്റെ 11-ാമത് ടി.വി.അച്യുത വാരിയർ പുരസ്‌കാര ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക അവബോധം ശരിയായ രീതിയിൽ സൃഷ്ടിക്കേണ്ടത് മാധ്യമങ്ങളുടെ മുഖ്യ അജൻഡയാകണം. ഇതിന് പൊതുമരാമത്ത് ടൂറിസം മേഖലയിൽ ഡിസൈൻ പോളിസി നടപ്പിലാക്കുന്നുണ്ട്. രാജ്യത്ത് തന്നെ ഇതാദ്യമാണ്. പരിസ്ഥിതിക്കിണങ്ങുന്ന പുനരുപയോഗ സാദ്ധ്യതകളുള്ള നിർമ്മാണ രീതിയാണ് ഇതിൽ പരാമർശിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |