SignIn
Kerala Kaumudi Online
Thursday, 22 October 2026 11.59 PM IST

ഒ.ജി.ബിജു ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ

o-g-biju

ശബരിമല : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായി ഒ.ജി.ബിജുവിനെയും അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായി എസ്.ശ്രീനിവാസിനെയും നിയമിച്ചു. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ, ആലുവ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, എരുമേലി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികകൾ വഹിച്ചിട്ടുള്ള ഒ.ജി.ബിജു തിരുവനന്തപുരം സ്വദേശിയാണ്.

എസ്.ശ്രീനിവാസ് ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ, മാവേലിക്കര ഓഡിറ്റ് ഓഫീസർ പദവികൾ വഹിച്ചിട്ടുണ്ട്. ആർ.ജെ.ഹേമന്താണ് ശബരിമല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ. വി.ജയകുമാറിനെ പമ്പാ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും എം.വി.ഉണ്ണികൃഷ്ണൻ നായരെ നിലയ്ക്കൽ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA