SignIn
Kerala Kaumudi Online
Friday, 23 October 2026 12.17 AM IST

ഗൂഢാലോചനയെന്ന് അയ്യപ്പ സേവാസംഘം

p

ചെങ്ങന്നൂർ : ശബരിമല തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റുചെയ്തതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ പറഞ്ഞു. അറസ്റ്റിനു പിന്നിലെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. ആചാരപരമായ കാര്യങ്ങളിലാണ് തന്ത്രി ഇടപെടുന്നത്. ആചാരപരമായ കാര്യങ്ങൾക്കെതിരെ ക്രിമിനൽ കേസെടുക്കാനാകില്ല. തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനല്ല. പരമ്പരാഗതമായി ലഭിക്കുന്ന അവകാശമാണ്. എസ്.ഐ.ടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും സത്യം പുറത്തു വരുമെന്നും വിജയകുമാർ പറഞ്ഞു.

ശ​ബ​രി​മ​ല​ ​ത​ന്ത്രി​സ്ഥാ​നം​ ​മ​ല​അ​രയ
സ​മു​ദാ​യ​ത്തി​ന്വി​ട്ടു​ന​ൽ​ക​ണം

മു​ണ്ട​ക്ക​യം​ ​:​ ​ശ​ബ​രി​മ​ല​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​പ​വി​ത്ര​ത​ ​കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ​ ​നി​ല​വി​ലെ​ ​ത​ന്ത്രി​കു​ടും​ബ​വും​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​ഭാ​ര​വാ​ഹി​ക​ളും​ ​പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ​മ​ല​അ​ര​യ​ ​മ​ഹാ​സ​ഭ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​സ​ജീ​വ് ​പ​റ​ഞ്ഞു.​ ​വി​ശ്വാ​സി​ക​ളെ​യും​ ​ക്ഷേ​ത്ര​ത്തെ​യും​ ​വ​ഞ്ചി​ക്കു​ന്ന​ ​നി​ല​വി​ലെ​ ​സം​വി​ധാ​ന​ത്തി​ന് ​പ​ക​രം​ ​ശ​ബ​രി​മ​ല​യു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​അ​വ​കാ​ശി​ക​ളാ​യ​ ​മ​ല​അ​ര​യ​ ​സ​മു​ദാ​യ​ത്തി​ന് ​ത​ന്ത്രി​ ​സ്ഥാ​ന​വും​ ​ഭ​ര​ണ​പ​ര​മാ​യ​ ​അ​വ​കാ​ശ​ങ്ങ​ളും​ ​തി​രി​കെ​ ​ന​ൽ​ക​ണം.​ ​ത​ന്ത്രി​സ്ഥാ​നം​ ​അ​ല​ങ്ക​രി​ക്കു​ന്ന​വ​ർ​ ​ഗു​രു​ത​ര​മാ​യ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ന്ന​ത് ​ഭ​ക്ത​സ​മൂ​ഹ​ത്തെ​ ​ഞെ​ട്ടി​ച്ചു.​ ​ധ​ർ​മ്മം​ ​കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​വ​ർ​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​പ്ര​തി​ക​ളാ​കു​ന്ന​ത് ​ത​ന്ത്രി​ ​സ്ഥാ​ന​ത്തി​ന്റെ​ ​അ​യോ​ഗ്യ​ത​യെ​യാ​ണ് ​കാ​ണി​ക്കു​ന്ന​ത്.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​മു​ൻ​ ​പ്ര​സി​ഡ​ന്റു​മാ​ർ​ ​സ്വ​ർ​ണ​മോ​ഷ​ണ​ക്കേ​സി​ൽ​ ​അ​റ​സ്റ്റി​ലാ​കു​ന്ന​ ​സാ​ഹ​ച​ര്യം​ ​ക്ഷേ​ത്ര​ഭ​ര​ണം​ ​എ​ത്ര​ത്തോ​ളം​ ​ജീ​ർ​ണ്ണി​ച്ചു​വെ​ന്ന​തി​ന്റെ​ ​തെ​ളി​വാ​ണ്.​ ​ഭ​ക്ത​ർ​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​കാ​ണി​ക്ക​യും​ ​സ്വ​ർ​ണ​വും​ ​അ​പ​ഹ​രി​ക്കു​ന്ന​വ​ർ​ക്ക് ​ക്ഷേ​ത്ര​ത്തി​ൽ​ ​തു​ട​രാ​ൻ​ ​അ​വ​കാ​ശ​മി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

സ്വ​ർ​ണ​ക്കൊ​ള്ള​ ​
രാ​ഷ്ട്രീ​യ​ ​
ഫു​ട്ബാ​ളാ​ക്കു​ന്നു​:
​ ​രാ​ഹു​ൽ​ ​ഈ​ശ്വർ
തി​രു​വ​ന​ന്ത​പു​രം​:​ ​ഭ​ര​ണ​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​വീ​ഴ്ച​വ​ന്ന​തി​ന് ​ആ​ചാ​ര​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​ ​ത​ന്ത്രി​യെ​ ​അ​റ​സ്റ്റു​ചെ​യ്ത​ത് ​വൈ​രു​ദ്ധ്യ​മാ​ണെ​ന്ന് ​രാ​ഹു​ൽ​ ​ഈ​ശ്വ​ർ.​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ​ക്കൊ​ള്ള​ ​വി​ഷ​യം​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​ഫു​ട്ബാ​ളാ​യി​ ​ത​ട്ടി​ക്ക​ളി​ക്കു​ക​യാ​ണ്. പ​ല​രെ​യും​ ​വെ​റു​തെ​ ​കേ​സി​ൽ​പ്പെ​ടു​ത്തി​ ​കേ​സി​ന്റെ​ ​ഗ​തി​മാ​റ്റാ​തെ​ ​കൃ​ത്യ​മാ​യി​ ​ഇ​തി​ന്റെ​ ​പു​റ​കി​ലു​ള്ള​വ​രെ​ ​അ​റ​സ്റ്റു​ചെ​യ്യ​ണം.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA