
ശബരിമല: ടെൻഡർ രേഖകൾ ചോർന്നതിനെ തുടർന്ന്, മണ്ഡല- മകരവിളക്ക് കാലത്തേക്ക് 110 കടകൾക്കുള്ള ഇ -ലേലം റദ്ദാക്കി. വിഷയം അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്.പിയെ ചുമതലപ്പെടുത്തി.
ദേവസ്വം വിജിലൻസ് ഓഫീസർ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
29ന് ലേലം തുടങ്ങാനിരിക്കെയാണ് ടെൻഡർ രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടമായത്. ശബരിമല തീർത്ഥാടനത്തിന് ഇനി 50 ദിവസം മാത്രമാണ് ബാക്കി നിൽക്കെയാണ് നടപടി. ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുക്കുന്നവരുടെ പേരുവിവരമാണ് പുറത്തായത്. വിവരങ്ങൾ പുറത്തായ 110 കടകൾക്കായി റീ ടെൻഡർ നടത്തും. പ്രധാന കടകളാണിവ. കുറച്ചു കടകളുടെ ലേലം കഴിഞ്ഞിരുന്നു.
ഇക്കുറി ഇ ഓപ്ഷൻ കൂടി ലേലത്തിൽ ഏർപ്പെടുത്തിയിരുന്നു. ഇക്കാരണത്താൻ ടെൻഡറിൽ കുറഞ്ഞ ലേലത്തുകയാണ് ഭൂരിഭാഗം വ്യാപാരികളും ക്വാട്ടു ചെയ്തിരുന്നത്. ഇതും നടപടികൾ റദ്ദുചെയ്യുന്നതിന് കാരണമായി. ശർക്കര ഉൾപ്പടെയുള്ള സാധനങ്ങളുടെ ടെൻഡർ നടപടികളും പൂർത്തിയായിട്ടില്ല. ടെൻഡർ വൈകുന്നത് മുന്നൊരുക്കളെ സാരമായി ബാധിക്കും. ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസറാകും അന്വേഷിക്കുക. ആദ്യമായാണ് ശബരിമലയിലെ കടകൾക്കായി ഇ ലേലം നടത്താൻ തീരുമാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |