SignIn
Kerala Kaumudi Online
Monday, 28 September 2026 2.31 AM IST

ശബരിമല കട ഇ-ലേലം അട്ടിമറിച്ചത്  കരാറുകാർ - ഉദ്യോഗസ്ഥ കൂട്ടുകെട്ട്

1

# ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ

തിരുവനന്തപുരം: ശബരിമലയിലെ 110 കടകൾക്കുള്ള ഇ- ലേലം അട്ടിമറിച്ചത് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരും പതിവ് കരാറുകാരും ചേർന്ന ലോബി. ലേലം കൈകാര്യം ചെയ്യുന്നത് ദേവസ്വം കമ്മിഷണർ ഓഫീസിലെ ശബരിമല വിഭാഗമാണ്. ഇവിടെയുള്ള മൂന്നു ഉദ്യോഗസ്ഥരും ശബരിമല എക്സിക്യൂട്ടീവ് ഓഫീസിലെ ഉദ്യോഗസ്ഥരും ദേവസ്വം വിജിലൻസിന്റെ നിരീക്ഷണത്തിലായി. സംശയമുള്ളവരുടെ ഫോൺ പരിശോധിക്കും. കടകൾ ലേലത്തിൽ പോയില്ലെങ്കിലും ടെൻഡർ നിരക്ക് കുറയ്ക്കില്ലെന്ന നിലപാടിലാണ് ബോർഡ്.

ഇത്തവണ മുതലാണ് കടകളുടെ ലേല നടപടി ഓൺലൈൻ വഴിയാക്കിയത്. ഇത്രയും കാലം സുമംഗലി മണ്ഡപത്തിൽ നേരിട്ടാണ് ലേലം നടന്നിരുന്നത്. കരാറുകാർ കൂടിയാലോചിച്ച് തുക കുറച്ച് ലേലം വിളിക്കും. ദേവസ്വം ബോർഡ് തുക കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ഇവർ കൂട്ടത്തോടെ പിന്മാറും. ലേലം കൊള്ളാൻ ആളില്ലാതാകുന്നതോടെ ആദ്യം 10 ശതമാനവും പിന്നീട് 25 മുതൽ 50 ശതമാനം വരെയും തുക കുറയ്ക്കാൻ ബോർഡ് നിർബന്ധിതമാകും. ഈ തട്ടിപ്പ് ഒഴിവാക്കാനാണ് ഇ-ടെൻഡറും ഇ- ലേലവും തുടങ്ങിയത്. സെപ്തംബർ 16 മുതൽ 23 വരെയാണ് ഇ-ടെൻഡർ സ്വീകരിച്ചത്. 24ന് ടെക്നിക്കൽ ബിഡിന്റെയും 26ന് ഫിനാൻഷ്യൽ ബിഡിന്റെയും പരിശോധന തുടങ്ങി. ടെൻഡർ സമർപ്പിക്കാനുള്ള തീയതി അവസാനിച്ചശേഷമാണ് ചോർത്തിയത്. ടെൻഡറിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ഫോട്ടോയെടുത്ത് കൈമാറിയെന്നാണ് നിഗമനം. ടെൻഡറിൽ പങ്കെടുക്കരുതെന്നും വർഷങ്ങളായി തങ്ങളാണ് ലേലം എടുക്കുന്നതെന്നും ഭീഷണി സന്ദേശം ഒരു കരാറുകാരന് ഫോണിൽ ലഭിച്ചിരുന്നു. ഇയാൾ ദേവസ്വം ബോർഡ് പ്രസിഡന്റിനെ അറിയിച്ചു. ദേവസ്വം വിജിലൻസിനും പരാതി ലഭിച്ചു. ഇതോടെയാണ് ഇ-ലേലം റദ്ദാക്കിയത്. ഭക്ഷണശാലകൾക്ക് 2,41,77,218 രൂപയാണ് ഏറ്റവും കുറഞ്ഞ തുകയായി നിശ്ചയിച്ചത്. ലഘുഭക്ഷണ ശാലയ്ക്ക് 1,15,53,213 രൂപയും സ്റ്റാളുകൾക്ക് 4 ലക്ഷം മുതൽ 32.11 ലക്ഷം വരെയുമാണ് തുക. ബുക്ക് സ്റ്റാളുകൾക്ക് 8.95 ലക്ഷവുമാണ് കുറഞ്ഞ തുക. നിശ്ചയിച്ചതിൽ നിന്നു കുറഞ്ഞ തുക രേഖപ്പെടുത്തുന്നവരെ അയോഗ്യരാക്കുമെന്നാണ് വ്യവസ്ഥ. ഏറ്റവും ഉയർന്ന തുക വിളിക്കുന്നയാൾക്ക് കരാർ നൽകും. ഇതാണ് അട്ടിമറിക്കപ്പെട്ടത്. പുതിയ ലേല നടപടി ഇന്ന് തുടങ്ങും.

​ദേ​വ​സ്വം​ ​ന​ട​പ​ടി​യെ പി​ന്തു​ണ​ച്ച് ​മ​ന്ത്രി

​ഇ​ ​-​ ​ടെ​ൻ​ഡ​റു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ത്തി​ൽ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​എ​ടു​ത്ത​ ​തീ​രു​മാ​നം​ ​ന​ല്ല​ ​ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ്. ബോർഡിന്റെ​ ​തീ​രു​മാ​ന​ത്തി​ന് ​സ​ർ​ക്കാ​ർ​ ​പി​ന്തു​ണ​യു​ണ്ട്.​ ​ചി​ല​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ​പ്ര​ശ്ന​മു​ള്ള​ത്.​ ​ഇ​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​ക​ളി​ലെ​ ​ക്ര​മ​ക്കേ​ട് ​സം​ബ​ന്ധി​ച്ച് ​അ​ന്വേ​ഷ​ണ​ത്തി​ന് ​വി​ജി​ല​ൻ​സി​നെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.​ ​മൂ​ന്ന് ​ദി​വ​സ​ത്തി​ന​കം​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ഒ​ക്‌​ടോ​ബ​ർ​ 15​ന് ​മു​മ്പാ​യി​ ​ബാ​ക്കി​ ​ന​ട​പ​ടി​ ​പൂ​ർ​ത്തി​യാ​ക്കും.​ ​ ​ടെ​ൻ​ഡ​ർ​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​ശ​ക്തി​ ​സം​വി​ധാ​ന​ത്തി​നു​ള്ളി​ലു​ണ്ട്.​ ​റി​പ്പോ​ർ​ട്ട് ​വ​ന്ന​ ​ശേ​ഷം​ ​ഇ​ക്കാ​ര്യ​ത്തി​ലെ​ല്ലാം​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കും.

കെ.​മു​ര​ളീ​ധ​ര​ൻ, ​ മ​ന്ത്രി. ​​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA