SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.47 AM IST

ശബരിമല തീർത്ഥാടനം: 1500 സ്പെഷ്യൽ പൊലീസ്

sabarimala-women-entry

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവ കാലത്ത് 1500 സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കാൻ സർക്കാർ അനുമതി. ക്രമസമാധാനപാലനത്തിനും തിരക്ക് നിയന്ത്രിക്കുന്നതിനും ഇവരെ ഉപയോഗിക്കാം. ഡി.ജി.പിയുടെ ശുപാർശ അംഗീകരിച്ചാണിത്. പൊലീസിന്റെ പതിവ് ഡ്യൂട്ടികളെ ബാധിക്കാതിരിക്കാനാണ് സ്പെഷ്യൽ പൊലീസ്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ, മുൻ സൈനികർ, എൻ.സി.സി. കേഡറ്റുകൾ എന്നിവരെയാണ് സ്പെഷ്യൽ പൊലീസാക്കുന്നത്. ഇവർക്ക് 770 രൂപ ദിവസവേതനം നൽകും. 60 ദിവസത്തേക്കാണ് നിയമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA