
തിരുവനന്തപുരം:ശബരിമലയിലെ കടമുറികളുടെ ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർത്തിയ സംഭവത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് രാവിലെ ചേരുന്ന ബോർഡ് യോഗം റിപ്പോർട്ട് പരിഗണിക്കുമെന്നാണ് സൂചന.
വിവരങ്ങൾ ചോർത്തിയതായി സംശയിക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരിൽ നിന്ന് ദേവസ്വം വിജിലൻസ് മൊഴിയെടുത്തിരുന്നു. ടെൻഡർ വിവരങ്ങൾ കൈകാര്യം ചെയ്തിരുന്ന ദേവസ്വം കമ്മിഷണർ ഓഫീസിലെ ശബരിമല വിഭാഗം, ശബരിമല എക്സിക്യുട്ടീവ് ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരിൽ നിന്നാണ് എസ്.പി വി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ മൊഴിയെടുത്തത്. സംശയമുള്ള ഉദ്യോഗസ്ഥരുടെ ഫോൺരേഖകളും പരിശോധിച്ചു. ഉദ്യോഗസ്ഥർ വിവരം ചോർത്തി നൽകിയ രണ്ട് കരാറുകാരെ കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും വിവരം ശേഖരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് എസ്.പിയോട് ദേവസ്വം നിർദ്ദേശിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |