SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.02 AM IST

ഗുരുസേവയിൽ അര നൂറ്റാണ്ട്; സ്വാമി സച്ചിദാനന്ദയ്ക്ക് ആദരവ്

sachidananda-swami

ശിവഗിരി:ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിവഗിരി മഠത്തിൽ ചേർന്നിട്ട് 18ന് 50 വർഷം തികയും. ബ്രഹ്മവിദ്യാലയത്തിൽ വിദ്യാർത്ഥിയായി ചേർന്ന സ്വാമി ഏഴ് വർഷത്തെ പഠനം പൂർത്തിയാക്കിയ ശേഷം ശിവഗിരി മഠത്തിലും ധർമ്മസംഘം ട്രസ്റ്റിന്റെ വിവിധ ശാഖാസ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചു.

ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷം,ശാരദാപ്രതിഷ്ഠ ശതാബ്ദി ആഘോഷം എന്നിവയുൾപ്പെടെ വിവിധ വർഷങ്ങളിലെ ശിവഗിരി തീർത്ഥാടന ആഘോഷ കമ്മിറ്റികളുടെ സെക്രട്ടറിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിലും നിരന്തരം സഞ്ചരിച്ച് സ്വാമി ഗുരുധർമ്മം പ്രചരിപ്പിച്ചുവരികയാണ്. സ്വാമിയുടെ ‘ദിവ്യ പ്രബോധന ധ്യാനയജ്ഞം’ എന്ന ആത്മീയ പ്രഭാഷണ പരമ്പര ഏറെ ശ്രദ്ധേയമാണ്. നാനൂറിലധികം വേദികളിൽ ധ്യാനയജ്ഞം ഇതിനകം സംഘടിപ്പിച്ചു.

ശിവഗിരി മഠം ഓഡിറ്റോറിയത്തിൽ 18ന് രാവിലെ 10ന് നടക്കുന്ന അനുമോദനയോഗം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ട്രഷറർ സ്വാമി ശാരദാനന്ദയും പ്രഭാഷണം നടത്തും. സ്വാമി സച്ചിദാനന്ദ അനുഗ്രഹസന്ദേശം നൽകും. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതം ആശംസിക്കും. സ്വാമി ജ്ഞാനതീർത്ഥ നന്ദി രേഖപ്പെടുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SACHIDANANDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA