
നെയ്യാറ്റിൻകര: മരണവിവരം പുറത്തറിയിക്കാതെ അതിയന്നൂർ കാവുവിളാകം കൈലാസനാഥ മഹാദേവ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയെ (81) വീട്ടുകാർ സമാധിയിരുത്തിയ സംഭവത്തിൽ ഇന്ന് സമാധി സ്ഥലം ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ തുറന്ന് മൃതദേഹം ഇൻക്വസ്റ്റ് നടത്തും. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കൈമാറും. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തും.
സമാധി സ്ഥലത്ത് പൊലീസ് കാവലേർപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെയും വിന്യസിച്ചു. സമാധി സ്ഥലം പൊളിച്ച് മൃതദേഹം പോസ്റ്രുമോർട്ടം നടത്തണമെന്നും മരണകാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് പൊലീസ് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. പൊലീസ് അന്വേഷണം തുടരുകയാണ്. വീട്ടുകാരുടെ ഉൾപ്പെടെ മൊഴിയെടുത്തു. അതേസമയം, ഗോപൻ സ്വാമിയുടെ ബന്ധുക്കളാരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.
ജാതിസെൻസസ് പ്രസ്താവനയ്ക്ക്
പിന്നിൽ എസ്.ആർ.പിയല്ലെന്ന്
തൃശൂർ: ജാതി സെൻസസ് വിഷയത്തിൽ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടേതായി (എസ്.ആർ.പി) പുറത്തുവന്ന പ്രസ്താവനയുമായി യഥാർത്ഥ പാർട്ടിക്ക് ബന്ധമില്ലെന്ന് ജനറൽ സെക്രട്ടറി വി.കെ.അശോകൻ അറിയിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കിയ വ്യക്തിയാണ് നേതാവായി തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകുന്നത്. പാർട്ടിയുമായി ബന്ധമില്ലാത്തവർ നടത്തുന്ന പരിപാടികളിൽ പങ്കെടുത്ത് ആരും വഞ്ചിതരാകരുത്. എസ്.ആർ.പി സംസ്ഥാന ചെയർമാൻ ഐ.എ.എസ് മുൻ ഉദ്യോഗസ്ഥൻ എം.എൻ.ഗുണവർദ്ധനാണ്. സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമനടപടിക്ക് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അർഹമായ പ്രാതിനിധ്യം
നൽകണം:
കേരള വിശ്വകർമ്മ സഭ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വിശ്വകർമ്മജർക്ക് അർഹമായ പ്രാധാന്യവും മത്സരിക്കാനുള്ള അവസരവും നൽകാൻ രാഷ്ട്രീയപാർട്ടികൾ തയ്യാറാകണമെന്ന് കേരള വിശ്വകർമ്മസഭ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. വർക്കിംഗ് പ്രസിഡന്റ് ആനാട് മുരുകൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.മോഹൻദാസ്, കെ.പി. ഗോപി, എം.കെ. മഹേന്ദ്രകുമാർ, എൻ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |