SignIn
Kerala Kaumudi Online
Friday, 23 October 2026 6.37 PM IST

സാന്ദ്ര തോമസിന്റെ പരാതി: ബി. ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫിനുമെതിരെ കേസ്

p

കൊച്ചി: നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ പരാതിയിൽ സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണിക്കൃഷ്ണൻ, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുജന മദ്ധ്യത്തിൽ അപമാനിച്ചുവെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസെടുത്ത കേസിൽ ബി. ഉണ്ണിക്കൃഷ്ണൻ ഒന്നാംപ്രതിയും ആന്റോ ജോസഫ് രണ്ടാം പ്രതിയുമാണ്.

ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയതിന്റെ പേരിൽ ബി. ഉണ്ണിക്കൃഷ്ണൻ വൈരാഗ്യ നടപടിയെടുത്തു. സിനിമയിൽ നിന്ന് മാറ്റി നിറുത്തി. സഹകരിക്കരുതെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടു, തൊഴിൽ സ്വാതന്ത്ര്യത്തിന് തടസം നിന്നതായും ഇനി ഒരു സിനിമ പോലും നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമ്മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമർശിച്ചിരുന്നു. സിനിമയുടെ തർക്ക പരിഹാരവുമായി ബന്ധപ്പെട്ട യോഗത്തിൽ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ സംഘടനയുടെ സൽപ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സംഘടനയിൽ നിന്ന് സാന്ദ്രയെ പുറത്താക്കി. എന്നാൽ ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിക്കുകയും നടപടി സ്‌റ്റേ ചെയ്യുകയുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDRA THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA