SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 PM IST

ടാറ്റ ട്രസ്റ്റ് സ്‌കോളർഷിപ്

p

രത്തൻ ടാറ്റയുടെ ഓർമ്മയ്ക്കായി ടാറ്റ എജ്യുക്കേഷൻ ആൻഡ് ഡെവലപ്‌മെന്റ് ട്രസ്റ്റ് വിദേശത്ത് ഉപരിപഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് അനുവദിക്കുന്നു. ഇതിനായി 25 ദശലക്ഷം ഡോളർ എൻഡോവ്‌മെന്റ് നീക്കിവച്ചിട്ടുണ്ട്. അമേരിക്കയിലെ കോർണൽ സർവകലാശാലയിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന 20 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള ആർക്കിടെക്ചർ, ആർട്ട്, പ്ലാനിംഗ്, എൻജിനിയറിംഗ്, ഇക്കണോമിക്‌സ്, ബയോളജിക്കൽ, സോഷ്യൽ, ഫിസിക്കൽ സയൻസ് ബിരുദ വിദ്യാർത്ഥികൾക്ക് ഗ്രാജ്വേറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. വിദ്യാർത്ഥികൾ കോർണെൽ യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ നേടണം. ഇതിനായി ജി.ആർ.ഇ, ടോഫൽ സ്‌കോറുകൾ ആവശ്യമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.tatatrusts.org.

ഫിൻലാൻഡ് സ്‌കോളർഷിപ്

ഫിൻലാൻഡിൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയില്ലാതെ യൂണിവേഴ്‌സിറ്റികൾ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകുന്നു. ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് സ്‌കോളർഷിപ് ലഭിക്കും. പിയേഴ്‌സൺ അക്കാഡമിക്, കേംബ്രിഡ്ജ് ഇംഗ്ലീഷ് ടെസ്റ്റ്, ടോഫൽ, ഡുവൊലിങ്കോ ഇംഗ്ലീഷ് ടെസ്റ്റ് എന്നിവ പരിഗണിക്കും. ഇംഗ്ലീഷ് മീഡിയത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇളവ് ലഭിക്കും.

ഫിന്നിഷ് ഗവണ്മെന്റ് സ്‌കോളർഷിപ്, സിമോ സ്‌കോളർഷിപ്, ഫുൾബ്രൈറ്റ് ഫിൻലാൻഡ് ഫൗണ്ടേഷൻ ഗ്രാന്റ്‌സ്, ഡാഡ് സ്‌കോളർഷിപ് ഫോർ റിസർച്ച് & ഇന്റേൺഷിപ്, എറാസ്മസ് മുണ്ടസ് പ്രോഗ്രാം, റോട്ടറി പീസ് ഫെലോഷിപ്‌സ് എന്നിവ വിവിധ സ്‌കോളർഷിപ്പുകളാണ്. www.studyinfinland.fi.

പോസ്റ്റ് ഡോക് @ സ്റ്റോക്ക്‌ഹോം യൂണിവേഴ്‌സിറ്റി

സ്വീഡനിലെ സ്റ്റോക്ക്‌ഹോം യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഡോക് പ്രോഗ്രാമിന് ഓൺലൈനായി ഡിസംബർ 20 വരെ അപേക്ഷിക്കാം. പ്രവേശനം ലഭിച്ചവർക്ക് പോസ്റ്റ് ഡോക് ഫെലോഷിപ്പ് ലഭിക്കും. ഫിലോസഫിയിലെ പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ക്വാണ്ടം മെറ്റീരിയൽസ്, മെഷീൻ ലേണിംഗ് പോസ്റ്റ് ഡോക് പ്രോഗ്രാമിന് ഡിസംബർ 20 വരെ അപേക്ഷിക്കാം. www.su.se.

പോസ്റ്റ് ഡോക് @ നോർത്ത് കരോലിന യൂണിവേഴ്‌സിറ്റി

അമേരിക്കയിലെ നോർത്ത് കരോലിന യൂണിവേഴ്‌സിറ്റിയിൽ പോപ്പുലേഷൻ ജനറ്റിക്‌സ്, ഇവല്യൂഷണറി ജീനോമിക്‌സ് എന്നിവയിൽ പോസ്റ്റ് ഡോക് പ്രോഗ്രാമിന് ബന്ധപ്പെട്ട വിഷയത്തിൽ പി എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്‌സ് വിഷയത്തിൽ ഡോക്ടറൽ പ്രോഗ്രാം പൂർത്തിയാക്കിയവർക്കും ഒക്ടോബർ 30 വരെ അപേക്ഷിക്കാം. www.unc.edu.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA