SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പ് 1500 രൂപയാക്കും: മന്ത്രി ശിവൻകുട്ടി

p

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരാർത്ഥികൾക്കുള്ള ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളർഷിപ്പ് അടുത്തവർഷം മുതൽ1000ൽ നിന്ന് 1500 രൂപയാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കലോത്സവത്തിൽ കൂടുതൽ പാരമ്പര്യകലകൾ ഉൾപ്പെടുത്തും. കലകൾ പഠിപ്പിക്കാനും അവതരിപ്പിക്കാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രയാസമുണ്ടാകുന്നുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടി കൈക്കൊള്ളണമെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂൾ, സബ്‌ജില്ല, ജില്ലാതല മത്സരങ്ങൾക്ക് ഏകീകൃതഘടനയും സുതാര്യതയും ഉറപ്പുവരുത്താൻ കലോത്സവ മാന്വൽ വീണ്ടും പരിഷ്‌കരിക്കുന്ന കാര്യം പരിശോധിക്കും. കേരള സ്‌കൂൾ കലോത്സവം വൻ വിജയമാക്കാൻ പ്രയത്നിച്ച എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.

യു.​ജി.​സി​യെ​ ​എ​തി​ർ​പ്പ് ​അ​റി​യി​ക്കും​:​ ​മ​ന്ത്രി​ ​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​ർ​ക്ക് ​പ​രി​ധി​യി​ല്ലാ​ത്ത​ ​അ​ധി​കാ​രം​ ​ന​ൽ​കു​ന്ന​ ​യു​ജി​സി​യു​ടെ​ ​ക​ര​ട് ​വി​ജ്ഞാ​പ​ന​ത്തി​ലെ​ ​എ​തി​ർ​പ്പ് ​യു.​ജി.​സി​യെ​ ​അ​റി​യി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​രാ​ഷ്ട്രീ​യ​മാ​യി​ ​ഈ​ ​ദു​ർ​ന​യ​ത്തെ​ ​തു​റ​ന്നു​കാ​ട്ടും.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ​ ​സം​ഘ​പ​രി​വാ​റി​ന്റെ​ ​ഒ​ളി​യ​ജ​ൻ​ഡ​ക​ൾ​ക്കെ​തി​രാ​യ​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​പ്ര​ക്ഷോ​ഭം​ ​ന​ട​ത്തും.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളെ​യും​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​ക്ടു​ക​ളെ​യും​ ​അ​പ്ര​സ​ക്ത​മാ​ക്കി​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ലേ​ക്ക് ​പൂ​ർ​ണ്ണ​മാ​യ​ ​അ​ധി​കാ​ര​ ​കേ​ന്ദ്രീ​ക​ര​ണ​മാ​ണ് ​ല​ക്ഷ്യം.​ ​ഗ​വ​ർ​ണ​ർ​ക്കും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നും​ ​സ്വ​ന്തം​ ​ഇം​ഗി​തം​ ​സം​ര​ക്ഷി​ക്കു​ന്ന​വ​രെ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ഭ​ര​ണ​ത്തി​ലേ​ക്ക് ​കൊ​ണ്ടു​വ​രാ​നു​ള്ള​ ​ഈ​ ​നീ​ക്കം​ ​ദൂ​ര​വ്യാ​പ​ക​ ​പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കും.

ഡെ​ന്റ​ൽ​ ​മെ​ക്കാ​നി​ക്ക്
കോ​ഴ്സു​ക​ൾ​ ​ത​ത്തു​ല്യം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ലു​ള്ള​ ​ഡെ​ന്റ​ൽ​ ​മെ​ക്കാ​നി​ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സും​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഡെ​ന്റ​ൽ​ ​മെ​ക്കാ​നി​ക് ​കോ​ഴ്സും​ ​ത​ത്തു​ല്യ​മാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വാ​യി.​ ​ഇ​ക്കാ​ര്യം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ഡെ​ന്റ​ൽ​ ​മെ​ക്കാ​നി​ക് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ് ​പാ​സാ​യ​വ​ർ​ ​അ​പേ​ക്ഷ​ ​ന​ൽ​കി​യി​രു​ന്നു.​ ​ര​ണ്ട് ​കോ​ഴ്സു​ക​ളു​ടെ​യും​ ​സി​ല​ബ​സും​ ​കാ​ലാ​വ​ധി​യും​ ​ഒ​ന്നാ​യ​തി​നാ​ൽ​ ​ത​ത്തു​ല്യ​മാ​ക്കാ​മെ​ന്ന​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​ശു​പാ​ർ​ശ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തീ​രു​മാ​നം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA