SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

ബിരുദ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്

p

കേരളത്തിലെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ/ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും പഠിക്കുന്ന 1000 ബിരുദ വിദ്യാർത്ഥികൾക്ക് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്കോളഷിപ്പിന് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ തുടർപഠനത്തിനും സ്കോളർഷിപ് ലഭിക്കും.

വെബ്സൈറ്റ്: scholarship.kshec.kerala.gov.in

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 15.03.2025.

സ്കോളർഷിപ് തുക

....................................

ബിരുദ പഠനത്തിന്: ഒന്നാം വർഷം- 12,000 രൂപ, രണ്ടാം വർഷം- 18,000 രൂപ, മൂന്നാം വർഷം- 24,000 രൂപ, നാലാം വർഷം- 40,000 രൂപ.

ബിരുദാനന്തര ബിരുദ പഠനത്തിന്: ഒന്നാം വർഷം- 40,000 രൂപ, രണ്ടാം വർഷം- 60,000 രൂപ.

അപേക്ഷകർ, യോഗ്യത

...............................................

പ്രൊഫഷണൽ കോഴ്സുകൾക്കും സെൽഫ് ഫിനാൻസ് കോഴ്സുകൾക്കും പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.

സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങൾക്കു പഠിക്കുന്ന ഒന്നാം വർഷ ബിരുദക്കാർക്കും FYUGP പ്രകാരം പഠിക്കുന്നവർക്കും സമാന വിഷയങ്ങൾ ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. ജനറൽ വിഭാഗം: സയൻസ്, ബിസിനസ് സ്റ്റഡീസ് 75% മാർക്ക്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് 60% മാർക്ക്.

ബി.പി.എൽ/ ഒ.ബി.സി വിഭാഗം: സയൻസ് 60%, ബിസിനസ് സ്റ്റഡീസ് 65%, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് 55% മാർക്ക്.

ഫിസിക്കലി ചലഞ്ച്ഡ് വിഭാഗം: എല്ലാ വിഷയങ്ങൾക്കും 45% മാർക്ക്.

എസ്.സി വിഭാഗം: എല്ലാ വിഷയങ്ങൾക്കും 55% മാർക്ക്.

എസ്.ടി വിഭാഗം: എല്ലാ വിഷയങ്ങൾക്കും പാസ്.

സ്കോളർഷിപ്പിന് അർഹരായവർക്ക് തുടർ വർഷങ്ങളിൽ സ്കോളർഷിപ് നൽകുന്നത് അക്കാഡമിക് മികവിന്റെ അടിസ്ഥാനത്തിലായിരിക്കും.

രജിസ്ട്രേഷൻ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് നൽകേണ്ട അവസാന തീയതി 25.03.2025.

ഒ​ന്ന​ര​ല​ക്ഷം​ ​ന്യൂ​ന​പ​ക്ഷ
സ്‌​കോ​ള​ർ​ഷി​പ്പു​കൾ
ന​ൽ​കും​:​ ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​ർ​ച്ച് 31​ന​കം​ ​ഒ​ന്ന​ര​ല​ക്ഷം​പേ​ർ​ക്ക് ​സ്‌​കോ​ള​ർ​ഷി​പ്പു​ക​ൾ​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹി​മാ​ൻ​ ​പ​റ​ഞ്ഞു.​ 42.52​കോ​ടി​രൂ​പ​ ​ഈ​ ​സാ​മ്പ​ത്തി​ക​വ​ർ​ഷം​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​മാ​ർ​ഗ്ഗ​ദീ​പം​ ​പ്രീ​മെ​ട്രി​ക് ​സ്‌​കോ​ള​ർ​ഷി​പ്പ് ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​പോ​ർ​ട്ട​ലി​ന്റെ​ ​ലോ​ഞ്ചി​ങ്ങ് ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​ ​ഡ​യ​റ​ക്ട​ർ​ ​കെ.​സു​ധീ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പ്രീ​മെ​ട്രി​ക് ​സ്‌​കോ​ള​ർ​ഷി​പ്പ് ​നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​സം​സ്ഥാ​നം​ ​ന്യൂ​ന​പ​ക്ഷ​ ​വ​കു​പ്പ് ​മു​ഖേ​ന​ ​മാ​ർ​ഗ്ഗ​ദീ​പം​ ​എ​ന്ന​ ​പേ​രി​ൽ​ ​പു​തി​യ​താ​രം​ഭി​ച്ച​ത്.​ 20​ ​കോ​ടി​ ​രൂ​പ​ ​ഇ​തി​നാ​യി​ ​മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.​ ​പു​റ​മേ​ 22.52​കോ​ടി​ ​രൂ​പ​യു​ടെ​ 11​സ്‌​കോ​ള​ർ​ഷി​പ്പു​ക​ളാ​ണ് ​സം​സ്ഥാ​ന​ത്തെ​ ​ന്യൂ​ന​പ​ക്ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.​ ​മാ​ർ​ഗ്ഗ​ദീ​പം​ ​സ്‌​കോ​ള​ർ​ഷി​പ്പി​നാ​യി​ ​ഇ​ന്നു​മു​ത​ൽ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ ​സി​-​ഡി​റ്റാ​ണ് ​അ​പേ​ക്ഷാ​ ​വെ​ബ് ​പോ​ർ​ട്ട​ൽ​ ​ത​യ്യാ​റാ​ക്കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA