SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

 എറാസ്മസ് മാസ്‌റ്റേഴ്‌സ് ഇൻ പബ്ലിക് പോളിസി

p

എറാസ്മസ് സ്‌കോളർഷിപ്പോടുകൂടിയുള്ള 2026- 28 വർഷത്തെ മാസ്‌റ്റേഴ്‌സ് ഇൻ പബ്ലിക് പോളിസി പ്രോഗ്രാമിന് ഡിസംബർ 10 വരെ അപേക്ഷിക്കാം. യൂറോപ്യൻ രാജ്യങ്ങളിൽ ഉപരിപഠനം, ഗവേഷണം എന്നിവ നടത്താനുള്ള അവസരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. പഠനച്ചെലവും, ട്യൂഷൻ ഫീസും പൂർണ്ണമായും ഇതിലൂടെ ലഭിക്കും. എറാസ്മസ് പ്രോഗ്രാമിൽ ഓസ്ട്രിയയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്‌സിറ്റി, സ്‌പെയിനിലെ ബാർസിലോണിയ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, നെതർലാൻഡ്‌സിലെ റൊട്ടേർഡാം യൂണിവേഴ്‌സിറ്റി, യു.കെയിലെ യൂണിവേഴ്‌സിറ്റി ഒഫ് യോർക്ക് എന്നിവ പ്രോഗ്രാമിൽ പങ്കാളികളാണ്. www.eramus.plus.ec.europa.eu.

എക്‌സിക്യൂട്ടീവ് എം.ബി.എ @ ഐ.ഐ.ടി മദ്രാസ്

ഐ.ഐ.ടി മദ്രാസ് എക്‌സിക്യൂട്ടീവ് എം.ബി.എ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 60 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കിയ, മൂന്നു വർഷം പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. രണ്ടു വർഷമാണ് കോഴ്‌സിന്റെ കാലയളവ്. ഹൈബ്രിഡ് മോഡിലാണ് കോഴ്‌സ് നടത്തുന്നത്. Experiential, ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ, അന്താരാഷ്ട്ര ഇമെർഷൻ പ്രോഗ്രാം എന്നിവ കോഴ്‌സിന്റെ പ്രത്യേകതകളാണ്. www.doms.iitm.ac.in/emba. ഒക്ടോബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.

പി.​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​മാ​രി​ടൈം​ ​ലാ

കൊ​ച്ചി​:​ ​കേ​ന്ദ്ര​ ​മ​റൈ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ചെ​ന്നൈ​ ​ക്യാ​മ്പ​സി​ൽ​ 2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​മാ​രി​ടൈം​ ​ലാ​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.
കോ​ഴ്സു​ക​ൾ​:​ ​മ​റൈ​ൻ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ലാ,​ ​മാ​രി​ ​ടൈം​ ​ലാ,​ ​ഷി​പ്പിം​ഗ് ​ആ​ൻ​ഡ് ​അ​ഡ്മി​റാ​ലി​റ്റി​ ​ലാ,​ ​മാ​രി​ടൈം​ ​ആ​ർ​ബി​ട്രേ​ഷ​ൻ​ ​&​ ​ഡി​സ്പ്യൂ​ട്ട് ​റെ​സ​ല്യൂ​ഷ​ൻ.
സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​കോ​ഴ്സു​ക​ൾ​ ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​പി.​ജി.​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാം.​ ​എ​ല്ലാ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സു​ക​ൾ​ക്കും​ 5​ ​മൊ​ഡ്യൂ​ളു​ക​ൾ​ ​വീ​ത​മു​ണ്ട്.​ ​നാ​ല് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സു​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ൽ​ ​മാ​രി​ ​ടൈം​ ​ലാ​യി​ൽ​ ​ഡി​പ്ലോ​മ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കും.​ ​എ​ൻ​റോ​ൾ​ ​ചെ​യ്ത് ​മൂ​ന്നു​ ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ​ ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കി​യാ​ൽ​ ​മ​തി.​ ​ഒ​രാ​ൾ​ക്ക് ​ര​ണ്ടു​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സു​ക​ൾ​ക്ക് ​വ​രെ​ ​ഒ​രു​സ​മ​യം​ ​ചേ​രാം.​ ​ഓ​രോ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സി​നും​ ​പ​ര​മാ​വ​ധി​ 10​മ​ണി​ക്കൂ​റാ​ണ് ​അ​നു​വ​ദി​ക്കു​ക.​ ​വെ​ർ​ച്വ​ൽ​-​ലൈ​വ് ​ക്ലാ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ​കോ​ഴ്സ്.
യോ​ഗ്യ​ത​:​ 50​%​ ​മാ​ർ​ക്കോ​ടെ​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ ​ബി​രു​ദം.​ ​അ​ല്ലെ​ങ്കി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഒ​ഫ് ​ക​ൺ​ഫോ​മി​റ്റി​യും​ ​(​C​O​C​)​ ​സെ​യ്ലിം​ഗി​ൽ​ 2​ ​വ​ർ​ഷ​ ​പ​രി​ച​യ​വും.
സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സു​ക​ളും​ ​വി​ഷ​യ​ങ്ങ​ളും​:​ ​ദ​ ​യു​ണൈ​റ്റ​ഡ് ​നേ​ഷ​ൻ​സ് ​ക​ൺ​വ​ൻ​ഷ​ൻ​ ​ഒ​ഫ് ​ദ​ ​ലാ​ ​ഒ​ഫ് ​ദ​ ​സീ​ ​ആ​ൻ​ഡ് ​ജൂ​റി​സി​ഡ്ക്ഷ​ണ​ൽ​ ​ഫ്രെ​യിം​വ​ർ​ക്ക്,​ഫ​ണ്ട​മെ​ന്റ​ൽ​സ് ​ഒ​ഫ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മാ​രി​ടൈം​ ​ലാ,​മ​റൈ​ൻ​ ​സെ​ക്യൂ​രി​റ്റി​ ​&​ ​സേ​ഫ്റ്റി​ ​റ​ഗു​ലേ​ഷ​ൻ​സ്,​ ​മ​റൈ​ൻ​ ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​&​ ​ഇ​ക്വി​റ്റ​ബി​ൾ​ ​ഷെ​യ​റിം​ഗ് ​ഒ​ഫ് ​മ​റൈ​ൻ​ ​റി​സോ​ഴ്സ​സ്,​ ​മ​റൈ​ൻ​ ​ലാ.
ഫീ​സ്:​ 10000​ ​രൂ​പ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സ്.​ ​പ്രോ​ഗ്രാം​ ​ഫീ​സ് 7500​ ​രൂ​പ,​ ​ട്യൂ​ഷ​ൻ​ ​ഫീ​ 10000​ ​രൂ​പ​യും​ ​അ​ട​യ്ക്ക​ണം.
വെ​ബ്സൈ​റ്റ്:​ ​w​w​w.​i​m​u.​e​d​u.​i​n.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 10.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA