SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

നൂറുൽ ഇസ്ലാം സർവകലാശാലയിൽ സ്‌കോളർഷിപ്പോടെ പഠിക്കാം

p

തിരുവനന്തപുരം : കല്പിത സർവ്വകലാശാലയായ നൂറുൽ ഇസ്ലാം സർവ്വകലാശാലയിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. കന്യാകുമാരിയിലെ കുമാരകോവിലിലുള്ള സർവ്വകലാശാലയിൽ ആധുനിക സാങ്കേതിക കോഴ്സുകളിലേക്കും മറ്റ് വിവിധ ബിരുദബിരുദാനന്തര കോഴ്സുകളിലേക്കുമാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയുടെ മിസൈൽ വനിത ഡോ.ടെസ്സി തോമസാണ് സർവകലാശാലയുടെ വൈസ് ചാൻസലർ.
എൻജിനിയറിംഗിലെ വൈവിദ്ധ്യമാർന്ന കോഴ്സുകൾക്ക് പുറമെ ബി.എസ്‌സി അലൈഡ് ഹെൽത്ത് സയൻസ്, ബി.സി.എ, എം.സി.എ, ബി.എ, ബി.കോം, ബി.ബി.എ, എം.ബി.എ തുടങ്ങിയ കോഴ്സുകളിലേക്കും പ്രവേശനം തുടരുന്നു. കംപ്യൂട്ടർ സയൻസ്, ബയോമെഡിക്കൽ, ഫയർ ആൻഡ് സേഫ്ടി, ഓട്ടോമൊബൈൽ, എയ്റോനോട്ടിക്കൽ, എയ്റോസ്‌പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസ്, മറൈൻ, നാനോ ടെക്‌നോളജി, കൂടാതെ ഏവിയേഷൻ രംഗത്തെ ബി.എസ്‌സി, ബി.ബി.എ, എം.ബി.എ കോഴ്സുകളും സിനിമാ ലോകത്ത് മികവ് തെളിയിക്കാൻ സഹായിക്കുന്ന ബി.എസ്‌സി കോഴ്സുകളും സർവ്വകലാശാലയിലുണ്ട് .
കരിയർ പ്ലേസ്‌മെന്റിനായി ആപ്പിൾ ഐ.ഒ.എസ്, ഇന്റൽ, ഐ.ബി.എം, ബ്രഹ്മോസ് എയ്റോസ്‌പേസ് തുടങ്ങി അറുപതോളം അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സർവകലാശാല ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8943352456.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA