SignIn
Kerala Kaumudi Online
Monday, 20 July 2026 7.27 PM IST

പ്ലസ് വൺ സപ്ലി. പ്രവേശനം ഇന്ന് മുതൽ

a

മലബാറിൽ സീറ്റ് കുറവ്

തിരുവനന്തപുരം: ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരമുള്ള പ്ലസ് വൺ പ്രവേശനം ഇന്ന് തുടങ്ങും. 22 ന് വൈകിട്ട് 4 വരെ പ്രവേശനം നേടാം.

34752 വിദ്യാർത്ഥികളാണ് ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെട്ടിട്ടുള്ളത്. അലോട്ട്‌മെന്റ് ലഭിച്ചവർ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ സപ്ലിമെന്ററി അലോട്ട് റിസൾട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിട്ടുള്ള സ്‌കൂളിൽ രക്ഷകർത്താവിനൊപ്പം എത്തണം. പ്രവേശനത്തിന് ആവശ്യമുള്ള അസൽ രേഖകൾ കൊണ്ടു വരണം. അഡ്മിഷൻ ലഭിക്കുന്നവർ സ്ഥിര പ്രവേശനമാണ് നേടേണ്ടത്. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ അലോട്ട്‌മെന്റ് ലഭിച്ചവരും സ്ഥിര പ്രവേശനം നേടണം.

അധിക താൽക്കാലിക ബാച്ചുകൾ അനുവദിച്ചെങ്കിലും മലബാർ മേഖലയിൽ സീറ്റ് കുറവാണ്. തെക്കൻ ജില്ലകളിൽ അപേക്ഷകൾ കുറവും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ കൂടുതലുമാണ്. എല്ലാ പ്രവേശനവും കഴിഞ്ഞാലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കും. എന്നാൽ മലബാർ മേഖലയിൽ അപേക്ഷകൾ കൂടുതലും സീറ്റ് കുറവുമാണ്. പാലക്കാട് ഇനിയും 4791 അപേക്ഷകരുണ്ട്. ഒഴിവുള്ള സീറ്റുകൾ 464 .. കോഴിക്കോട് 2940 അപേക്ഷകരുണ്ട്. 921 സീറ്റുകളാണ് ഒഴിവുള്ളത്. മലപ്പുറത്ത് 7032 അപേക്ഷകരുള്ളപ്പോൾ 598 സീറ്റുകളാണ് ഒഴിവുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA