SignIn
Kerala Kaumudi Online
Friday, 23 October 2026 12.56 AM IST

സ്‌കൂൾ കായികമേള , രണ്ട് സ്‌കൂളുകളുടെയും വിലക്ക് നീക്കും

p

തിരുവനന്തപുരം: കോതമംഗലം മാർ ബേസിൽ, തിരുനാവായ നാവാമുകുന്ദ സ്‌കൂളുകൾക്ക് അടുത്ത കായികമേളയിൽ പങ്കെടുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കും. സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപനച്ചടങ്ങ് അലങ്കോലപ്പെടുത്തിതിനെ തുടർന്നായിരുന്നു വിലക്ക്. ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു.

എന്നാൽ അദ്ധ്യാപകരുടെ വിലക്ക് നീക്കൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. അദ്ധ്യാപകർ ഖേദപ്രകടനം നടത്തുകയോ വീഴ്ച സമ്മതിച്ച് കത്ത് നൽകുകയോ ചെയ്തിട്ടില്ലെന്ന് ആന്റണി ജോണിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
കായിക മേളയിലെ ഒന്ന്, രണ്ട് സ്ഥാനക്കാരെ നിശ്ചയിക്കുന്നതിലെ തർക്കമാണ് സമാപനച്ചടങ്ങിൽ പ്രശ്നമായത്. അലങ്കോലടപ്പെടുത്താൻ അദ്ധ്യാപകർ തന്നെ മുൻകൈയെടുത്തെന്ന് മന്ത്രി പറഞ്ഞു. അന്വേഷിക്കാൻ സമിതിയെ വച്ചു. അവരുടെ റിപ്പോർട്ട് പ്രകാരം വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.

ഇതിന് പിന്നാലെ സ്‌കൂൾ മാനേജ്‌മെന്റുകൾ ഖേദം പ്രകടിപ്പിച്ച് കത്ത് നൽക്. ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കാമെന്ന് ഉറപ്പും നൽകി. വിദ്യാർത്ഥികൾക്ക് ദോഷകരമാകുന്ന നടപടി ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയും നിർദ്ദേശിച്ചു. സ്പീക്കർ, പ്രതിപക്ഷ നേതാവ്, എം.എൽ.എമാർ, വിദ്യാർത്ഥി സംഘടനാനേതാക്കൾ തുടങ്ങിയവരും ഇതേ ആവശ്യം ഉന്നയിച്ചു. തുടർന്നാണ് വിലക്ക് നീക്കാൻ തീരുമാനിച്ചതെന്ന് ശിവൻകുട്ടി പറഞ്ഞു.

പ്രൈ​മ​റി​ത​ലം​ ​മു​തൽ
നീ​ന്ത​ൽ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്രൈ​മ​റി​ത​ലം​ ​മു​ത​ൽ​ ​വി​ദ്യ​ർ​ത്ഥി​ക​ൾ​ക്ക് ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി​ ​ശി​വ​ൻ​കു​ട്ടി.​ ​നേ​മം​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​യെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​പ്രൈ​മ​റി​ ​ത​ലം​ ​മു​ത​ൽ​ ​കു​ട്ടി​ക​ൾ​ക്ക് ​നീ​ന്ത​ൽ​ ​പ​ഠി​പ്പി​ക്കു​ന്ന​തി​നു​ള​ള​ ​പ്രാ​രം​ഭ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ത്ത​രം​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ആ​വി​ഷ്‌​ക്ക​രി​ക്കു​മെ​ന്ന് ​ഇ.​ടി​ ​ടൈ​സ​ണി​ന്റെ​ ​സ​ബ്മി​ഷ​നു​ ​മ​റു​പ​ടി​യാ​യി​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
നീ​ന്ത​ൽ​ ​കു​ള​ങ്ങ​ളു​ടെ​ ​ല​ഭ്യ​ത​ക്കു​റ​വു​ണ്ട്.​ ​നീ​ന്ത​ൽ​ ​കു​ള​ങ്ങ​ൾ​ ​മ​റ്റ് ​ക​ളി​സ്ഥ​ല​ങ്ങ​ളു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്യു​മ്പോ​ൾ​ ​നി​ർ​മ്മാ​ണ​ ​ചെ​ല​വി​നേ​ക്കാ​ൾ​ ​ഏ​റെ​ ​വ​രു​ന്ന​ത് ​അ​വ​യു​ടെ​ ​പ​രി​പാ​ല​ന​മാ​ണ്.​ ​എ​ന്നാ​ൽ​ ​കു​ട്ടി​ക​ളി​ൽ​ ​അ​വ​ശ്യം​ ​വേ​ണ്ട​ ​ജീ​വി​ത​ ​നൈ​പു​ണ്യം​ ​എ​ത്തി​ക്കു​ന്ന​തി​ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​ത​ദ്ദേ​ശ​ ,​ ​കാ​യി​ക​ ​വ​കു​പ്പു​ക​ളു​ടെ​ ​കൂ​ട്ടാ​യ​ ​പ്ര​വ​ർ​ത്ത​ന​വും,​ ​സ​ന്ന​ദ്ധ​ ​സം​ഘ​ട​ന​ക​ളു​ടെ​ ​സ​ഹാ​യ​വും​ ​ആ​വ​ശ്യ​മാ​ണ്.
2022​-23​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​വ​രെ​ ​പ്ല​സ് ​വ​ണ്ണി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടു​ന്ന​ ​കു​ട്ടി​ക​ൾ​ക്ക് ​നീ​ന്ത​ൽ​ ​അ​റി​യാ​മെ​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ്‌​പോ​ർ​ട്സ് ​കൗ​ൺ​സി​ൽ​ ​മു​ഖാ​ന്തി​രം​ ​ഹാ​ജ​രാ​ക്കി​യാൽഅ​ഡ്മി​ഷ​ന് ​ഗ്രേ​സ് ​മാ​ർ​ക്കാ​യി​ ​ര​ണ്ട് ​മാ​ർ​ക്ക് ​ന​ൽ​കി​യി​രു​ന്നു.​ ​നീ​ന്ത​ൽ​ ​അ​റി​യാ​ത്ത​ ​കു​ട്ടി​ക​ൾ​ക്കും​ ​ഇ​ത്ത​ര​ത്തി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​കു​ന്നു​വെ​ന്ന​ ​പ​രാ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​ല​വി​ൽ​ ​ഇ​ത്ത​ര​ത്തി​ൽ​ ​മാ​ർ​ക്ക് ​ന​ൽ​കു​ന്നി​ല്ല.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പു​ന​രാ​ലോ​ച​ന​ ​പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL BAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA