
തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടികൾക്ക് എൻട്രൻസ് നടത്തുന്നത് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കച്ചവട താത്പര്യത്തോടെ പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ബാലപീഡനമാണ് നടക്കുന്നത്. അത്തരം സ്കൂളുകൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
യൂണിവേഴ്സിറ്റി കോളേജിൽ രവി പിള്ളയുടെ ജീവിതയാത്ര സംബന്ധിച്ചുള്ള ഫോട്ടോ എക്സിബിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ തുറക്കലിനെക്കുറിച്ചും അഡ്മിഷനെക്കുറിച്ചും കേരള എഡ്യുക്കേഷൻ റൂളിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. ചില സ്‌കൂളുകളിൽ ഒന്നാംക്ലാസ് അഡ്മിഷൻ ആരംഭിച്ചുകഴിഞ്ഞു. കുട്ടിക്ക് എൻട്രൻസ് പരീക്ഷയും രക്ഷകർത്താവിന് ഇന്റർവ്യുവും ഉണ്ട്. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അമ്മമാർ പഠിപ്പോടെ പഠിപ്പാണ്. ഇതൊന്നും അംഗീകരിക്കാനാവില്ല. ഒന്നാം ക്ലാസിൽ ചേരാൻ അപേക്ഷ കൊടുത്താൽ, നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബാലാവകാശ നിയമങ്ങൾക്കെതിരാണ്. ഉയർന്ന പി.ടി.എ ഫീസ് വാങ്ങുന്ന സ്കൂളുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാതിക്രമം: മേക്കപ്പ്മാനെ
സസ്പെൻഡ് ചെയ്തു
കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മേക്കപ്പ്മാനെ സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിലാണ് രുചിത് മോനെന്ന മേക്കപ്പ്മാനെതിരെ നടപടിയെടുത്തത്. കുറ്റവിമുക്തനാക്കുന്നതു വരെയാണ് സസ്പെൻഷനെന്ന് ഫെഫ്ക അറിയിച്ചു. 2021ൽ കാക്കനാട്ടെ ഫ്ളാറ്റിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരി ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശപ്രകാരം തൃക്കാക്കര പൊലീസാണ് രുചിതിനെതിരെ കേസെടുത്തത്. ഇയാളെ കഴിഞ്ഞ ദിവസം കാക്കനാട്ടെ ഫ്ളാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |