SignIn
Kerala Kaumudi Online
Monday, 24 August 2026 1.17 AM IST

മന്ത്രിസഭാംഗങ്ങൾക്ക് രണ്ടു ദിവസത്തെ 'പഠനം'

secreatariate

തിരുവനന്തപുരം: മാറുന്ന കാലഘട്ടത്തിന് അനുസൃതമായി ഭരണ സംവിധാനം നവീകരിക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സംസ്ഥാന മന്ത്രിസഭാംഗങ്ങൾക്ക് പരിശീലനം . സെപ്റ്റംബർ 4, 5 തീയതികളിൽ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രി വി.ഡി സതീശൻ ഉൾപ്പെടെ മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും രണ്ട് ദിവസം ഐ.ഐ.എമ്മിലെത്തും. 4,5 തീയതികളിൽ മന്ത്രിമാർ കോഴിക്കോട്ട് നിർബന്ധമായും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമാൾ കോഴിക്കോട് ജില്ലാ ഭരണകൂടവും പൊലീസും ഒരുക്കും..ആധുനിക കാലത്തിനനുസരിച്ച് ഭരണ സംവിധാനം മാറ്റുകയാണ് ലക്ഷ്യം. ഡേറ്റാ അധിഷ്ഠിത ഭരണം, മാനേജ്‌മെന്റ് തന്ത്രങ്ങൾ എന്നിവയിലാണ് പ്രധാനമായും പരിശീലനം . ഫയലുകൾ വേഗത്തിൽ തീർപ്പാക്കുക, ഔദ്യോഗിക നോട്ടുകൾ മികച്ച രീതിയിൽ തയാറാക്കുക.
മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കേണ്ട രീതികൾ, തന്ത്രപരമായ ആശയവിനിമയ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭരണത്തിൽ ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങൾ കൈക്കൊള്ളാനുള്ള പരീശീലനവും മന്ത്രിമാർക്ക് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SECREATARIAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA