
തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/പി.എസ്.സി അസിസ്റ്റന്റ് പരീക്ഷയ്ക്ക് 4,62,895 അപേക്ഷകർ. നേരിട്ടുള്ള വിജ്ഞാപനത്തിന് 4,57,900പേരും തസ്തികമാറ്റത്തിന് 4,995പേരുമാണ് അപേക്ഷ നൽകിയത്. മേയ് 24നാണ് പ്രാഥമിക പരീക്ഷ. മറ്റുഘട്ടങ്ങളിലെ പരീക്ഷകൾ കൺഫർമേഷൻ ചെയ്ത ശേഷം തീരുമാനിക്കും.
അഡ്വക്കേറ്റ് ജനറൽ ഓഫീസ്,ഓഡിറ്റ് വകുപ്പ്,വിജിലൻസ് ട്രിബ്യൂണൽ,സ്പെഷ്യൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മിഷണർ ഓഫീസ് എന്നിവിടങ്ങളിലും ഈ റാങ്ക്‌പട്ടികയിൽ നിയമനം നടത്തും.
പ്രാഥമിക പരീക്ഷയ്ക്ക് നിശ്ചിത മാർക്ക് വാങ്ങുന്നവർക്ക് രണ്ട് പേപ്പറുള്ള മുഖ്യപരീക്ഷയുണ്ടാകും. നൂറു മാർക്ക് വീതമാണ് ഓരോ പേപ്പറിനും നിശ്ചയിച്ചിട്ടുള്ളത്. ആഗസ്റ്റ്-ഒക്ടോബർ മാസത്തിലാകും മുഖ്യപരീക്ഷ. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കും ചേർത്താണ് റാങ്ക്‌പട്ടിക തയ്യാറാക്കുന്നത്. റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നത് അടുത്ത വർഷം ഏപ്രിലിൽ.
12 കാറ്റഗറികളിൽ
8.29 ലക്ഷം അപേക്ഷ
അതേസമയം,പൊതുപ്രാഥമിക പരീക്ഷ നടത്തുന്ന 12 കാറ്റഗറികളിലായി 8.29 ലക്ഷം അപേക്ഷകൾ വേറെയുണ്ട്.സിവിൽ പൊലീസിൽ സബ് ഇൻസ്പെക്ടർ,ആംഡ് പൊലീസിൽ സബ്ബ് ഇൻസ്പെക്ടർ,എക്സൈസ് ഇൻസ്പെക്ടർ,വനം-വന്യ ജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവയാണ്. ഓരോ ഘട്ടത്തിന്റെയും മൂല്യനിർണയം പൂർത്തീകരിച്ച് മാർക്ക് സമീകരിച്ചാണ് അർഹതാപട്ടിക തയ്യാറാക്കുന്നത്. എസ്.ഐ,എക്സൈസ് ഇൻസ്പെക്ടർ എന്നിവയുടേത് ആഗസ്റ്റ് ഒക്ടോബർ മാസത്തിലും റേഞ്ച് ഫോറസ്റ്റ് ഓഫീസറുടേത് ഒക്ടോബർ-ഡിസംബർ മാസത്തിലുമായിരിക്കും മുഖ്യപരീക്ഷ നടത്തുക.
പി.എസ്. സി പ്രായോഗിക പരീക്ഷ
തിരുവനന്തപുരം:കേരള പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (കാറ്റഗറി നമ്പർ 416/2023) തസ്തികകളിലേക്കുള്ള പ്രായോഗിക പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്) മാർച്ച് 4, 5, 6, 7, 10, 11 തീയതികളിൽ നടത്തും. മേൽപ്പറഞ്ഞ തസ്തികകളിലേക്കും പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 583/2023) തസ്തികയിലേക്കും ഉൾപ്പെട്ടിട്ടുള്ളവർ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 583/2023) തസ്തികയുടെ പ്രായോഗിക പരീക്ഷയിൽ മാത്രം പങ്കെടുക്കണം.
വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (വയനാട് ജില്ല) (കാറ്റഗറി നമ്പർ 703/2021- എൽ.സി/എ.ഐ) തസ്തികയിലേക്ക് മാർച്ച് 4 മുതൽ 7 വരെയും ഫോറസ്റ്റ് ഡ്രൈവർ (പത്തനംതിട്ട, തിരുവനന്തപുരം) (കാറ്റഗറി നമ്പർ 111/2022, 702/2021-മുസ്ലീം, 703/2021-എൽ.സി/എ.ഐ., 704/2021-ഒ.ബി.സി., 700/2021- ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് മാർച്ച് 4,5 തീയതികളിലും എറണാകുളം കളമശ്ശേരിയിലുള്ള പൊലീസ് പരേഡ് ഗ്രൗണ്ടിൽ (ഡി.എച്ച്.ക്യു ക്യാമ്പ്) ഡ്രൈവിംഗ് ടെസ്റ്റ് നടത്തും.
സി.ഐ.മാർക്ക് സ്ഥാനക്കയറ്റം,
ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം: ഇൻസ്പെക്ടർമാരായ എൻ.സുനിൽകുമാർ ( സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, കണ്ണൂർ- കാസർകോട്), മനോജ് പി.എം (ക്രൈംബ്രാഞ്ച്, തൃശൂർ), ജോസ് മാത്യു (റെയിൽവേ, പാലക്കാട്) എന്നിവർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി പേരിനൊപ്പമുളള തസ്തികകളിൽ നിയമിച്ചു.
ഡിവൈ.എസ്.പിമാരായ നാസറുദ്ദീൻ -അഡി. എസ്.പി തിരുവനന്തപുരം റൂറൽ, സക്കറിയ മാത്യു - അഡി. എസ്.പി (അഡ്മിൻ) കോട്ടയം, സാനി എസ്- ചാത്തന്നൂർ, ബൈജു എസ്- വിജിലൻസ് കൊല്ലം, റാഫി ആർ- ക്രൈംബ്രാഞ്ച് തിരുവനന്തപുരം, രവി സന്തോഷ്- ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് കൊല്ലം റൂറൽ, മനോജ് ടി- ക്രൈംബ്രാഞ്ച് ആലപ്പുഴ, ബാലചന്ദ്രൻ ജി- സൈബർ സ്റ്റേഷന് കോഴിക്കോട് സിറ്റി, സന്തോഷ് കുമാർ എം- ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റൂറൽ, ദിനിൽ ജെ.കെ- സൈബർ സിറ്റി കഴക്കൂട്ടം, നിയാസ് പി- എസ്.എസ്.ബി (അഡ്മിൻ) തിരുവനന്തപുരം എന്നിവരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |