
കണ്ണൂർ: യു.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സമരത്തെക്കുറിച്ച് അന്വേഷിക്കാൻ എസ്.ഐ.ടി രൂപീകരിച്ച സർക്കാരാണ് ഇപ്പോഴുള്ളത്. എസ്.ഐ.ടിയിലെ ഒരു സംഘം തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തി കൃഷ്ണമേനോൻ വുമൻസ് കോളേജിന്റെ പുറത്തുവച്ച് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് സഞ്ജീവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |