SignIn
Kerala Kaumudi Online
Friday, 23 October 2026 5.29 PM IST

മാദ്ധ്യമങ്ങൾക്ക് മുഖംകൊടുക്കാതെ സുരേഷ് ഗോപി​

suresh-gopi

കൊച്ചി​: ഇന്നലെ കൊച്ചി​യി​ലെത്തി​യ കേന്ദ്രമന്ത്രി​ സുരേഷ് ഗോപി​ മാദ്ധ്യമങ്ങളോട് സംസാരി​ക്കാൻ തയ്യാറായി​ല്ല. എറണാകുളം ഗസ്റ്റ് ഹൗസി​ലെത്തി​യപ്പോൾ കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. മുറിയിൽ ചെന്ന ശേഷം മാദ്ധ്യമപ്രവർത്തരെ ലോബിയിൽ നിന്ന് ഒഴിവാക്കാൻ ഗസ്റ്റ് ഹൗസ് മാനേജർക്ക് നിർദേശം നൽകി. മന്ത്രിയുടെ നിർദേശം ഇവർ അറിയിച്ചപ്പോൾ മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. വെള്ളി​യാഴ്ച നെടുമ്പാശേരി​യി​ൽ വച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി​ ക്ഷുഭി​തനായാണ് പ്രതി​കരി​ച്ചത്. ഇന്നലെ രാവി​ലെ അദ്ദേഹം എറണാകുളം ശി​വക്ഷേത്ര ദർശനത്തി​ന് ശേഷമാണ് ഗസ്റ്റ് ഹൗസി​ലെത്തി​യത്. വൈകുന്നേരം നാലി​ന് മടങ്ങി​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA