SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

ഷാരോൺ വധകേസിൽ ഇന്ന് ശിക്ഷാവിധി, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

sharon

തിരുവനന്തപുരം:പാറശാല ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എ.എം ബഷീർ ഇന്ന് ശിക്ഷ വിധിക്കും.

കാമുകന് കഷായത്തിൽ വിഷംകലർത്തി നൽകി പ്രതി ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. മൂന്നു മാസം കൊണ്ട് അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി പറയുന്നത്.

ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചായിരുന്നു അന്വേഷണം.ഡിജിറ്റൽ,​ഫോറൻസിക്ക്,​ശാസ്ത്രീയ തെളിവകളും നിർണായകമായിരുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായത് കൊണ്ട് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നുമാണ് പ്രതിഭാഗം വാദിക്കുന്നത്.കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ സ്ഥിതിയ്ക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിച്ചേക്കാം.പ്രായം,പഠനം എന്നിവ കണക്കിലെടുത്താൽ ശിക്ഷയിൽ ഇളവ് ലഭിച്ചേക്കാം.

ജഡ്ജി പ്രതിയെ ചേംബറിലേക്ക് വിളിപ്പിച്ച് കാര്യങ്ങൾ നേരിട്ട് ചോദിച്ചപ്പോൾ, പ്രായം പരിഗണിച്ച് ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നായിരുന്നു ഗ്രീഷ്മയുടെ ആവശ്യം. ഇനിയും പഠിക്കണം. 24 വയസ്സേ പ്രായമുള്ളൂ. മറ്റുക്രിമിനൽ പശ്ചാത്തലമില്ലെന്നും ഗ്രീഷ്മ പറഞ്ഞു. എം.എ സർട്ടിഫിക്കറ്റും,മാർക്ക് ലിസ്റ്റും ഗ്രീഷ്മ ഹാജരാക്കിയിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത് കുമാർ, അഡ്വ. അൽഫാസ് മഠത്തിൽ, അഡ്വ. നവനീത് കുമാർ വി.എസ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത്താണ് ഹാജരായത്.2022 ഒക്ടോബർ 14നാണ് ഷാരോണിന് കഷായത്തിൽ വിഷം കലർത്തി ഗ്രീഷ്മ നൽകുന്നത്.11 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷാരോൺ രാജ് മരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA