SignIn
Kerala Kaumudi Online
Thursday, 22 October 2026 11.42 PM IST

എം.എസ്.ഭുവനചന്ദ്രൻ ശിവസേന (ഷിൻഡെ വിഭാഗം) ദക്ഷിണമേഖല സെക്രട്ടറി

ms-bhuvanachandran-

തിരുവനന്തപുരം: ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിൽ നിന്ന് രാജി വച്ച എം.എസ്.ഭുവനചന്ദ്രനെ ശിവസേന (ഷിൻഡെ വിഭാഗം) ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായി നിയമിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന അഖിലേന്ത്യ അദ്ധ്യക്ഷനുമായ ഏകനാഥ് ഷിൻഡേയാണ് നിയമിച്ചത്. കേരളത്തിൽ നിന്ന് ശിവസേന പ്രസിഡന്റ് അഡ്വ.പേരൂർക്കട ഹരികുമാർ അടക്കം നിരവധി നേതാക്കൾ മുംബയിൽ എത്തിയിരുന്നു. ശിവസേനയുടെ ചരിത്രത്തിൽ ആദ്യമായാണ് മഹാരാഷ്ട്രയുടെ പുറത്തുള്ള ഒരാൾക്ക് അഖിലേന്ത്യ പദവി നൽകുന്നതെന്നും തിരുവനന്തപുരത്ത് ഏകനാഥ് ഷിൻഡേയും ദേശീയ നേതാക്കളും പങ്കെടുക്കുന്ന സ്വീകരണ പരിപാടിയും രാഷ്ട്രീയ വിശദീകരണ യോഗവും ഉടൻ നടത്തുമെന്നും എം.എസ്.ഭുവനചന്ദ്രൻ അറിയിച്ചു.

ഫോട്ടോ:

ശിവസേന (ഷിൻഡെ വിഭാഗം) ദക്ഷിണമേഖല സെക്രട്ടറിയായി നിയമിതനായ എം.എസ്.ഭുവനചന്ദ്രൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡയ്ക്കും മറ്റ് ദേശീയ നേതാക്കൾക്കുമൊപ്പം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVSENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA