
ദേശമംഗലം: വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച എർത്ത് കമ്പിയിൽനിന്ന് ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. ആസാം നാഗോൺ സ്വദേശികളായ ഷെഫീഖുൽ (26), ഭാര്യ റുക്‌സാന (23) എന്നിവരാണ് മരിച്ചത്. ഇരുമ്പശ്ശേരി പള്ളത്ത് വീട്ടിൽ അഷറഫിന്റെ ഉടമസ്ഥതയിൽ തലശ്ശേരി കൂട്ടുപാറക്കുന്നിൽ പ്രവർത്തിക്കുന്ന കോഴിഫാമിലാണ് അപകടം. രാവിലെ താമസസ്ഥലത്ത് നിന്ന് ജോലിക്കായി ഫാമിലെത്തിയപ്പോഴായിരുന്നു സംഭവം. രണ്ട് മാസം മുൻപാണ് ദമ്പതികൾ ജോലിക്കായി ഇവിടെയെത്തിയത്. മൃഗങ്ങൾ ഫോമിൽ കടക്കാതിരിക്കാൻ താത്കാലികമായി സ്ഥാപിച്ച കമ്പി വേലിയിലിലേക്ക് കെ.എസ്.ഇ.ബി ലൈനിൽ നിന്ന് അനധികൃതമായി വൈദ്യുതി കടത്തിവിട്ടിരുന്നു. ഇതിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. ഫാം ഉടമയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.വൈദ്യുതി വകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകും. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സാദിയ (7), സുഹന (5) എന്നിവരാണ് മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |