SignIn
Kerala Kaumudi Online
Sunday, 30 August 2026 2.28 AM IST

സിമി റോസ് ബെല്ലിന് പൊലീസ് സംരക്ഷണമില്ല; ഹർജി തള്ളി

1
1

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശൻ, സഹോദരൻ വി.ഡി. അജയകുമാർ എന്നിവരിൽ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് മുൻ കോൺഗ്രസ് നേതാവ് സിമി റോസ് ബെൽ ജോൺ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് നടപടി. മകൻ ഡൽഹിയിൽ ആക്രമിക്കപ്പെട്ടതിന് പിന്നിൽ സതീശനാണെന്നും തനിക്ക് പൊലീസ് സംരക്ഷണം നൽകണമെന്നുമായിരുന്നു മുൻ പി.എസ്.സി അംഗം കൂടിയായ സിമിയുടെ ആവശ്യം. എറണാകുളം സൗത്ത് പൊലീസിന്റെ അന്വേഷണത്തിൽ നിലവിൽ ഭീഷണിയുള്ളതായി കണ്ടെത്താനായില്ലെന്ന് സർക്കാർ അറിയിച്ചു. വ്യക്തിപരമായ വിരോധത്തിന്റെ പേരിലാകാം ഹർജിയെന്ന് കോടതി വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIMMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA