SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ഗുരുദേവ സന്ദേശ പ്രചരണം വ്യാപകമാക്കും:സ്വാമി സച്ചിദാനന്ദ

sivagiri

ശിവഗിരി :ഗുരുദേവ സന്ദേശ പ്രചരണം ജാതിമത-രാഷ്ട്രീയ കക്ഷി ഭേദമന്യേ വ്യാപകമാക്കുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. 63-ാമത് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്ത് - വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടന്ന ഗുരുധർമ്മ പ്രചരണസഭ സംഘടനാ നേതൃസംഗമം ഉദ്ഘാടനം

ചെയ്യുകയായിരുന്നു അദ്ദേഹം.

തുല്യമായ സാമൂഹിക നീതി കൈവരിക്കാൻ ജനസമൂഹത്തെ ബോധവത്കരിക്കുന്നതിന് ആവശ്യമായ ആശയ പ്രചാരണങ്ങൾ നടത്തും.സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാക്കും. അനീതിക്കെതിരെ കൂട്ടായി നിന്ന് ഗുരുസന്ദേശത്തിന്റെ വെളിച്ചത്തിൽ പ്രവർത്തിക്കാനും , മദ്യം,മയക്കുമരുന്ന്, ജാതീയമായ ഉച്ചനീചത്വങ്ങൾ എന്നിവയ്ക്ക് എതിരായി ശക്തമായ നിലപാടുകൾ സ്വീകരിക്കാനും പ്രാപ്തരാക്കും.ഗുരുധർമ്മത്തിൽ വിശ്വസിക്കുന്ന ജനസമൂഹത്തിന്റെ കൂട്ടായ്മ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ ശക്തമാക്കുമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിച്ചു. ധർമ്മപ്രചരണവും ഗുരുധർമ്മ പ്രചരണസഭയും എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ സ്വാമി അസംഗാനന്ദഗിരി സന്ദേശം നല്കി.സ്വാമി വീരേശ്വരാനന്ദ, കെ.ടി. സുകുമാരൻ ,പുത്തൂർ ശോഭനൻ, ഇ.എം. സോമനാഥൻ, കുറിച്ചി സദൻ, സത്യൻപന്തത്തല, സതീശൻ അത്തിക്കാട് തുടങ്ങിയവർ സംസാരിച്ചു. പരിഷത്ത് വേദിയിൽ ബ്രഹ്മവിദ്യാപഞ്ചകം, ചിജ്ജഡ ചിന്തനം എന്നിവയിൽ ഗുരുധർമ്മ പ്രചരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയും ഡോ. ഷീജാ വക്കവും ബാബുരാജ് വട്ടോടിലും പഠന ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ഗുരുമൊഴി ബാലയുവജന സംഗമം സ്വാമി ദേവാത്മാനന്ദ ഉദ്ഘാടനം ചെയ്തു. മാതൃസഭ പ്രസിഡന്റ് ഡോ.സി.അനിതാ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. ലഹരിമുക്ത ജീവിതം ഗുരുദർശനത്തിലൂടെ എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടന്നു.

വനമിത്ര പുരസ്‌കാര ജേതാവ് സുനിൽ സുരേന്ദ്രൻ,അഞ്ജലി പ്രദീപ് കുട്ടനാട് എന്നിവരെ സ്വാമി സച്ചിദാനന്ദ ആദരിച്ചു. ജീവിതം ഉത്സവമാക്കാം-പുസ്തകപരിചയം ജി.ഡി.പി.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് ബാബുരാജ് നിർവ്വഹിച്ചു . മാതൃസഭ സെക്രട്ടറി ശ്രീജ ജി.ആർ, യുവജനസഭ ചെയർമാൻ രാജേഷ് സഹദേവൻ, ജനറൽ കൺവീനർ അഡ്വ.സുബിത്ത്. എസ്.ദാസ് എന്നിവർ പ്രസംഗിച്ചു. പ്രാർത്ഥനാ യജ്ഞവും നടന്നു.

ശി​വ​ഗി​രി​യി​ൽ​ ​ഇ​ന്ന് ​ശാ​ര​ദാ
പ്ര​തി​ഷ്ഠാ​ ​വാ​ർ​ഷി​ക​ദി​നാ​ഘോ​ഷം

ശി​വ​ഗി​രി​:​ ​ചി​ത്രാ​പൗ​ർ​ണ്ണ​മി​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​ശ്രീ​ശാ​ര​ദാ​ദേ​വി​ ​സ​ന്നി​ധി​യി​ൽ​ ​പ​തി​വി​ലു​മേ​റെ​ ​ഭ​ക്ത​ജ​ന​സാ​ന്നി​ദ്ധ്യം​ ​ഉ​ണ്ടാ​വും.​ ​ഗു​രു​ദേ​വ​ൻ​ ​ശാ​ര​ദാ​ദേ​വി​യെ​ ​കു​ടി​യി​രു​ത്തി​യ​തി​ന്റെ​ 113​-ാ​മ​ത് ​വാ​ർ​ഷി​ക​ദി​നം​ ​കൂ​ടി​യാ​ണ്.​ ​പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​വി​ശേ​ഷാ​ൽ​ ​പൂ​ജ​ക​ളും​ ​അ​ർ​ച്ച​ന​യു​മു​ണ്ടാ​കും.​ ​വി​ദ്യാ​ദേ​വ​ത​യു​ടെ​ ​തി​രു​മു​മ്പി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​മാ​താ​പി​താ​ക്ക​ളും​ ​പ്രാ​ർ​ത്ഥ​ന​യും​ ​വ​ഴി​പാ​ടു​ക​ളും​ ​സ​മ​ർ​പ്പി​ക്കും.

പ​രി​ഷ​ത്ത് ​ഇ​ന്ന്
സ​മാ​പി​ക്കും
ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​മീ​മാം​സാ​ ​പ​രി​ഷ​ത്ത് ​-​ ​ത്രി​ദി​ന​ ​വി​ജ്ഞാ​നോ​ത്സ​വ​ത്തി​ന്റെ​ ​സ​മാ​പ​ന​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​പ​രി​ഷ​ത്ത് ​വേ​ദി​യി​ൽ​ ​രാ​വി​ലെ​ 10.30​ന് ​ഗു​രു​ദേ​വ​-​മ​ഹാ​ത്മ​ജി​ ​സ​മാ​ഗ​മം​ ​ഇ​ന്നാ​യി​രു​ന്നെ​ങ്കി​ൽ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​മു​ൻ​മ​ന്ത്രി​ ​മു​ല്ല​ക്ക​ര​ ​ര​ത്നാ​ക​ര​നും​ ​ച​രി​ത്ര​ത്തി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ൻ​ ​വി​ഷ​യ​ത്തി​ൽ​ ​ഡോ.​ ​അ​ല​ക്സാ​ണ്ട​ർ​ ​ജേ​ക്ക​ബും​ 12​ന് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മം​-​ ​സ​മ​ഗ്ര​ ​അ​വ​ലോ​ക​ന​ത്തി​ൽ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ​യും​ ​ക്ലാ​സു​ക​ൾ​ ​ന​യി​ക്കും.
ഉ​ച്ച​യ്ക്ക് 2​ന് ​ഗു​രു​ദേ​വ​ ​തൃ​പ്പാ​ദ​ങ്ങ​ളും​ ​ത​മി​ഴ​ക​വും​-​ ​സ​മ്മേ​ള​നം​ ​സ്വാ​മി​ ​ശി​വ​സ്വ​രൂ​പാ​ന​ന്ദ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും​ .​സ​ദാ​ചാ​രം​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ക്കും​ .​സ്വാ​മി​ ​ചൈ​ത​ന്യാ​ന​ന്ദ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​രാ​മ​ച​ന്ദ്ര​ൻ,​ ​അ​ഡ്വ.​ ​ഇ​ള​ങ്കോ,​ ​ആ​ർ.​ ​പ​ള​നി​മാ​രി​യ​പ്പ​ൻ​ ​ചെ​ന്നൈ,​ ​എം.​എ​സ്.​ ​മ​ണി​ലാ​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ക്കും.​ ​വൈ​കി​ട്ട് 3.30​ന് ​'​ശ്രീ​ ​ശാ​ര​ദ​ ​പ്ര​തി​ഷ്ഠാ​ ​മാ​ഹാ​ത്മ്യ​വും​ ​ച​രി​ത്ര​വും​'​ ​-​ ​ആ​ദ്ധ്യാ​ത്മ​ ​സ​ത്സം​ഗ​ ​സ​ഭ.​ ​ധ​ർ​മ്മ​സം​ഘം​ ​മു​ൻ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​വി​ശു​ദ്ധാ​ന​ന്ദ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മു​ൻ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​സാ​ന്ദ്രാ​ന​ന്ദ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​കെ.​മു​ര​ളീ​ധ​ര​ൻ​ ​(​മു​ര​ളി​യ​ ​)​ ​സ​ന്ദേ​ശം​ ​ന​ല്‍​കും.​ ​സ്വാ​മി​ ​ബോ​ധി​തീ​ർ​ത്ഥ​ ,​ ​സ്വാ​മി​ ​ഗു​രു​പ്ര​സാ​ദ്,​ ​സ്വാ​മി​ ​ആ​ത്മ​പ്ര​സാ​ദ് ,​ ​സ്വാ​മി​ ​സ​ത്യാ​ന​ന്ദ​തീ​ർ​ത്ഥ​ ,​ ​സ്വാ​മി​ ​ശി​വ​നാ​രാ​യ​ണ​തീ​ർ​ത്ഥ,​ ​സ്വാ​മി​ ​കൈ​വ​ല്യാ​ന​ന്ദ​സ​ര​സ്വ​തി​ ​സ്വാ​മി​ ​പ​ത്മാ​ന​ന്ദ​ ,​സ്വാ​മി​ ​ശ​ങ്ക​രാ​ന​ന്ദ,​ ​സ്വാ​മി​ ​അ​ദ്വൈ​താ​ന​ന്ദ​തീ​ർ​ത്ഥ,​ ​സ്വാ​മി​ ​അം​ബി​കാ​ന​ന്ദ,​ ​സ്വാ​മി​ ​ജ്ഞാ​ന​തീ​ർ​ത്ഥ​ ​എ​ന്നി​വ​ർ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA