SignIn
Kerala Kaumudi Online
Tuesday, 14 July 2026 4.47 AM IST

ശിവഗിരി സന്ദർശനം ദിവ്യ അനുഭവം നൽകും:മന്ത്രി അനൂപ്

ss

ശിവഗിരി: ഓരോ തവണ ശിവഗിരി സന്ദർശിക്കുമ്പോഴും ദിവ്യമായ അനുഭവമാണ് ഉണ്ടാകുന്നതെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് ആഭിപ്രായപ്പെട്ടു. ശിവഗിരി മഠം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശിവഗിരിമഠം വളരെ പ്രശാന്തസുന്ദരമാണ്. ജാതി മത ഭേദമന്യേ ഭക്തജനങ്ങൾക്കെല്ലാം ശാന്തിയും സമാധാനവും നുകരുവാൻ സാധിക്കുന്നു എന്നതാണ് വലിയ അപൂർവത.ശ്രീനാരായണ ഗുരുദേവന്റെ സർവസമന്വയദർശനം മറ്റെന്തിനേക്കാളും ഉപരിയായി രാജ്യത്തിന് ഇന്ന് ആവശ്യമാണ്.മഠവുമായി എല്ലാ രീതിയിലും സർക്കാർ സഹകരിക്കുമെന്നും സന്യാസിമാർക്ക് അദ്ദേഹം ഉറപ്പ് നൽകി.

കുടുംബാംഗങ്ങളോടൊപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം.ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ഗുരുദേവജയന്തിയാഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി,സ്വാമി സുകൃതാനന്ദ എന്നിവരും സംബന്ധിച്ചു.മന്ത്രിയും കുടുംബവും സംന്യാസിശ്രേഷ്ഠർക്കൊപ്പം മഹാസമാധിയിലെത്തി പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പങ്കുചേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA