SignIn
Kerala Kaumudi Online
Thursday, 25 June 2026 2.19 PM IST

മലബാറുകാരോട് വീണ്ടും റെയിൽവെയുടെ 'ക്രൂരത', കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസിൽ ഞായറാഴ്ച മുതൽ 8 സ്ലീപ്പർ കോച്ചുകൾ

READ ENGLISH VERSION
kannur-

കണ്ണൂർ: മലബാറിലുള്ളവർ ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കായി ആശ്രയിക്കുന്ന കണ്ണൂർ-യശ്വന്ത്പുർ എക്സ്പ്രസിലെ (16527/16528) സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും. ഇതിന് പകരമായി ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചും ഒരു സെക്കൻഡ് എസി കോച്ചും വർദ്ധിക്കും. തേർഡ് എസി കോച്ചുകൾ അഞ്ചായി തന്നെ തുടരും. നാല് ജനറൽ കോച്ചുകളാണുണ്ടാകുക. നേരത്തെ പതിനൊന്ന് സ്ലീപ്പർ കോച്ചുകളുണ്ടായിരുന്ന വണ്ടിയിൽ ഒമ്പതാക്കി കുറച്ചിരുന്നു. അന്ന് കുറയുന്ന രണ്ട് സ്ലീപ്പർ കോച്ചുകൾക്ക് പകരം രണ്ട് ജനറൽ കോച്ചുകൾ വർദ്ധിപ്പിച്ചു.

രണ്ട് സ്ലീപ്പർ കോച്ചിലെ 160 ബെർത്ത് ഒഴിവാക്കിയാണ് 200 പേർക്ക് ഇരിക്കാവുന്ന രണ്ട് ജനറൽ കോച്ചുകൾ റെയിൽവെ ഘടിപ്പിച്ചത്. ഈ മാസം 26 മുതൽ ഒരു സ്ലീപ്പർ കോച്ച് കൂടി കുറച്ച് എട്ടാകും. മലബാറുകാർ ബംഗളൂരുവിലേക്കുളള യാത്രയ്ക്കായി ആശ്രയിക്കുന്ന ഏക ട്രെയിനിലെ ഈ മാറ്റത്തിനെതിരെ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചിരുന്നു. നിലവിൽ കണ്ണൂരിൽ നിന്ന് യശ്വന്ത്പുരിലേക്കുള്ള യാത്രയിൽ സ്ലീപ്പർ നിരക്ക് 365 രൂപയാണ്. പകരമായി വരുന്ന സെക്കൻഡ് എസിക്ക് 1410 രൂപയാണ് നിരക്ക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN RAILWAY, LATEST NEWS, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA