
തിരുവനന്തപുരം: എസ്.എം.എ വിവാദത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ തന്നെ രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിച്ചെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. രക്ഷിതാക്കളാരും ഇതുവരെ നേരിട്ട് പരാതിപ്പെട്ടിട്ടില്ല.
വിവാദങ്ങൾ നിലനിൽക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നു. ഒരു കമ്പനിയെയും സഹായിക്കേണ്ട ബാദ്ധ്യത സർക്കാരിനോ പാർട്ടിക്കോ ഇല്ല. ആരിൽ നിന്നും പണവും വാങ്ങിയിട്ടില്ല.
ഡോ.ബി. ഇക്ബാൽ, ഡോ. രാമൻകുട്ടി, എം.ജി. രാധാകൃഷ്ണൻ തുടങ്ങിയവർ ഇതിനകം മറുപടി നൽകിയിട്ടുണ്ട്. ഇതുസം ബന്ധിച്ച ചോദ്യങ്ങൾ തിങ്കളാഴ്ച നിയമസഭയിൽ വരും. സഭയിൽ പറയേണ്ട കാര്യങ്ങൾ മുൻകൂട്ടി പറയേണ്ടതില്ല.
പർച്ചേസ് വിജി.
അന്വേഷിക്കും
ടോറസ് കമ്പനിയിൽ നിന്ന് എൽ.ഡി.എഫ് സർക്കാർ മരുന്ന് വാങ്ങിയതിൽ വിജിലൻസ് അന്വേഷണം നടത്തും. ഒരു കമ്പനിയിൽ നിന്നുമാത്രം ആവർത്തിച്ച് മരുന്ന് വാങ്ങിക്കൂട്ടിയതാണ് സംശയത്തിന് കാരണമായത്. നേരിട്ടും ബിനാമിയായും ഈ കമ്പനിയിൽ നിന്ന് മരുന്ന് വാങ്ങിയിയെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |