SignIn
Kerala Kaumudi Online
Saturday, 24 October 2026 4.56 AM IST

അഹല്യബായി ധർമ്മത്തിന് വേണ്ടി പോരാടി: സ്മൃതി ഇറാനി

smruthi-irani

കൊച്ചി: ധർമ്മ സംരക്ഷണത്തിനായി ചെറുപ്രായത്തിൽ തന്നെ ജീവിതം മാറ്റിവച്ച ധീരവനിതയായിരുന്നു അഹല്യബായി ഹോൾക്കറെന്ന് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്ത്രീകൾ ഇന്നനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളിലും അവ‌രുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. ലോകമാതാ അഹല്യാബായി ഹോൾക്ക‌ർ ത്രിശതാബ്ദി ആഘോഷ സമിതി സംഘടിപ്പിച്ച അഹല്യബായി ഹോൾക്കറിന്റെ ത്രിശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി.

ടിപ്പുസുൽത്താന്റെ ജീവചരിത്രം വരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികളെ പഠിപ്പിക്കുമ്പോൾ 300 വ‌ർഷം മുമ്പ് ജനിച്ച് രാജ്യത്തിന് വേണ്ടി പോരാടിയ അഹല്യ ബായി ഹോൾക്കറിനെപ്പറ്റി പഠിപ്പിക്കാനോ അവർ അരാണെന്ന് പുറംലോകത്തെ അറിയിക്കാനോ ആരും ശ്രമിക്കുന്നില്ല. രാജ്യത്തെ കാശിവിശ്വനാഥ ക്ഷേത്രമടക്കം ആയിരത്തിലധികം ക്ഷേത്രങ്ങൾ അവർ പുനർനിർമ്മിച്ചു. അടുത്ത തലമുറയെ അഹല്യബായി ഹോൾക്കറെ പറ്റി പഠിപ്പിക്കണമെന്നും സ്മൃതി ഇറാനി പറഞ്ഞു.

ചിന്മയി മൂല്യ ജോഷി എഴുതിയ 'ലോക്മാത അഹല്യബായി ഹോൾക്കർ: ക്വീൻ ഒഫ് ഇൻഡോമിറ്റബിൾ സ്പിരിറ്റ്' എന്ന പുസ്തകത്തിന്റെ 'ലോകമാതാ അഹല്യബായി ഹോൾക്കർ: കാലത്തിന് മുമ്പേ നടന്ന മഹാറാണി' എന്ന പേരിലുള്ള പരിഭാഷയും സ്മൃതി ഇറാനി പ്രകാശനം ചെയ്തു. കെ.വി.രാജശേഖരനാണ് പരിഭാഷകൻ.

മഹിള സമന്വയ വേദി ജില്ലാ അദ്ധ്യക്ഷ ഡോ.വന്ദന ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി.ഉണ്ണികൃഷ്ണൻ, വെളിയനാട് ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദേവകി ചൈതന്യ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ. ജി.മഹേശ്വരി പുസ്തക പരിചയം നടത്തി. എറണാകുളം ലേക്‌ഷോർ ആശുപത്രി സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. കെ.ചിത്രതാര, ഐ.സി.എ.ആർ- സിഫ്റ്റ് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.എസ്.ആശാലത, അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷസമിതി അദ്ധ്യക്ഷൻ എസ്.ജെ.ആ‌ർ.കുമാ‌ർ, പ്രസന്ന ബാഹുലേയൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMRITHI IRANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA