
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെ തകർക്കാനുള്ള ഗൂഢ നീക്കങ്ങളെ ശക്തമായി എതിർത്ത് പരാജയപ്പെടുത്തണമെന്ന് ശ്രീനാരായണ ഗുരു ഗ്ലോബൽ കോൺഫെഡറേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മുഖ്യധാരാ വിദ്യാഭ്യാസത്തിൽ പ്രവേശനം നേടാൻ കഴിയാതെ പോയ അനേകായിരം നിർദ്ധനരായ യുവജനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസം നടത്തുന്നതിനും തൊഴിൽ ലഭിക്കുന്നതിനും ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രോഗ്രാമുകൾ സഹായകമാകുന്നു. എന്നാൽ,വിദൂര വിദ്യാഭ്യാസ പഠന സമ്പ്രദായം ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നു എടുത്തുമാറ്റി കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികളിലേക്ക് വ്യാപിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ പിൻതള്ളണമെന്ന് വാർത്താ സമ്മേളനത്തിൽ കോൺഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ശ്രീനാരായണ ഗുരു ഗ്ലോബൽ കോൺഫെഡറേഷൻ ചെയർമാൻ എസ്.സുവർണകുമാർ, ജനറൽ സെക്രട്ടറി ഘോഷ് എസ്. ഈഴവർ, വൈസ് ചെയർമാൻന്മാരായ സുകേൾ ബാബു, എസ്.സന്തോഷ് കുമാർ, ആർ.ശ്രീധരൻ, ട്രഷറർ പൂന്തുറ മനോഹരൻ, സെക്രട്ടറി പി.ജി.ശിവബാബു, വനിതാ വിഭാഗം പ്രസിഡന്റ് അജിതാ സദാനന്ദൻ, സെക്രട്ടറി എം.പി അനിത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |