SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

സോണിയയുടെ നില തൃപ്‌തികരം

soniya

ന്യൂഡൽഹി: അണുബാധയെ തുടർന്ന് ന്യൂഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനാലാണ് മകൻ രാഹുൽ ഗാന്ധി ഇന്നലത്തെ കോഴിക്കോട് യാത്ര മാറ്റിവച്ചത്. മകൾ പ്രിയങ്ക ഗാന്ധിയും രാത്രി ആശുപത്രിയിലെത്തിയിരുന്നു.

ആമാശയത്തിലും മൂത്രനാളത്തിലുമുള്ള അണുബാധയ്‌‌ക്ക് ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നുണ്ട്. ഡോക്ടർമാരുടെ സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആസ്‌ത്‌സ്മാ രോഗിയായ സോണിയയ്‌ക്ക് കാലാവസ്ഥാ മാറ്റത്തെ തുടർന്നാണ് പ്രശ്‌നമുണ്ടായതെന്ന് ഗംഗാറാം ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA