
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു തലങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്ക് പൊലീസ് നിയമനത്തിൽ അഞ്ച് ശതമാനം വരെ വെയിറ്റേജ് മാർക്ക് നൽകും. പി.എസ്.സി നിയമിക്കുന്ന യൂണിഫോം സർവീസുകളായ എക്സൈസ്, ഫയർ ഫോഴ്സ്, വനപാലകർ തുടങ്ങിയ നിയമനങ്ങൾക്കും സമാനമായ വെയിറ്റേജ് ലഭിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നാല് വർഷം ട്രെയിനിംഗ് പൂർത്തിയാക്കിയിരിക്കണം. ഒപ്പം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ എ പ്ലസ് ഗ്രേഡ് നേടിയവർക്ക് അഞ്ച് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്‌കൂളിൽ എ പ്ലസും ഹയർ സെക്കൻഡറിയിൽ എ ഗ്രേഡും നേടുന്നവർക്കും, ഹൈസ്‌കൂളിൽ എ ഗ്രേഡും ഹയർ സെക്കൻഡറിയിൽ എ പ്ലസും നേടുന്നവർക്കും നാല് ശതമാനം വെയിറ്റേജ് അനുവദിക്കും.
ഹൈസ്‌കൂളിലോ ഹയർ സെക്കൻഡറിയിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ പ്ലസ് നേടുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്‌കൂളിലോ, ഹയർ സെക്കൻഡറിയിലോ രണ്ടു വർഷം ട്രെയിനിംഗ് പൂർത്തിയാക്കുകയും എ ഗ്രേഡ് നേടുകയും ചെയ്യുന്നവർക്ക് രണ്ട് ശതമാനം വെയിറ്റേജ് ലഭിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |