SignIn
Kerala Kaumudi Online
Sunday, 04 October 2026 12.56 AM IST

ഗുരുവിനെതിരായ അധിക്ഷേപം: പ്രതിഷേധിച്ച് യോഗം ഡയറക്ടർ ബോർഡ്

READ ENGLISH VERSION
sreenarayanaguru

ചേർത്തല: ലോകാരാദ്ധ്യനായ ശ്രീനാരായണ ഗുരുദേവന്റെ ശാരീരിക ഘടനയെ വികലമായി ചിത്രീകരിച്ചും പരിഹസിച്ചും,ഗുരുവിന്റെ മഹത്തായ ആത്മീയ സാമൂഹിക പ്രവർത്തനങ്ങളെ ഇകഴ്ത്തിയും സുഭാഷെന്ന വ്യക്തി സമൂഹ മാദ്ധ്യമങ്ങളിലൂടെ നടത്തിയ കുപ്രചാരണത്തിൽ എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് ശക്തമായ പ്രതിഷേധിച്ചു. വിഷയത്തിൽ ഗുരുഭക്തരുടെ ആഴത്തിലുള്ള വൈകാരിക മനോവിഷമവും രേഖപ്പെടുത്തി.

സമയബന്ധിതമായി ഇടപെട്ട മുഖ്യമന്ത്രിയേയും,ആഭ്യന്തര മന്ത്രിയേയും അഭിനന്ദിച്ചു. സുഭാഷിന്റെ ഡോക്ടറേറ്റ് ഉൾപ്പെടെയുള്ള യോഗ്യതകൾ,തന്ത്രവിദ്യാ പഠനം,താന്ത്രിക അവകാശഹവാദങ്ങൾ, സ്വകാര്യ ക്ഷേത്രത്തിന്റെ പ്രവർത്തനം,പൂജാദി കർമ്മങ്ങൾ,ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട പരാതികൾ, ഭക്തരിൽ നിന്നുള്ള സാമ്പത്തിക ഇടപാടുകൾ,വരുമാനവുമായി പൊരുത്തപ്പെടാത്ത സ്വത്ത് സമ്പാദനത്തിന്റെ സ്രോതസുകൾ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കർശന നിയമനടപടി സ്വീകരിക്കണമെന്ന് ഡയറക്ടർ ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

സുഭാഷിന്റെ പേരാമംഗലത്തുള്ള സ്വകാര്യ ക്ഷേത്രത്തിലേക്ക് വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ 6ന് നടക്കുന്ന പ്രതിഷേധ മാർച്ചിനും ധർണയ്ക്കും യോഗം ഡയറക്ടർ ബോർഡിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടും അസാമാന്യമായ ധൈര്യവും കർത്തവ്യ നിഷ്ഠയും പ്രകടിപ്പിച്ച് വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കി 182 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ച്ഛറിന് യോഗം ഡയറക്ടർ ബോർഡ് 'ബിഗ് സല്യൂട്ട്' നൽകി .കരപ്പുറം റസിഡൻസിയിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,യോഗം കൗൺസിലർമാർ,ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENARAYANAGURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA