SignIn
Kerala Kaumudi Online
Monday, 21 September 2026 12.23 PM IST

കളക്ടർ സ്ഥാനത്ത് നിന്നും സപ്ലൈകോ ജനറൽ മാനേജരായി ശ്രീറാം  വെങ്കിട്ടരാമൻ ചുമതലയേറ്റു

sreeram-venkitaraman

കൊച്ചി: ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈക്കോയിൽ ചുമതലയേറ്റു. സപ്ലൈകോയിൽ ജനറൽ മാനേജരായിട്ടാണ് നിയമനം.

മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ നടത്തിയ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് സർക്കാർ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം ആലപ്പുഴ ജില്ലയ്ക്ക് തന്നെ അപമാനമാണെന്നും കൊലക്കേസ് പ്രതിയെ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുസ്ലീം ലീഗ് ജില്ലാ അദ്ധ്യക്ഷൻ എ എം നസീർ ആരോപിച്ചിരുന്നു. മജിസ്റ്റീരിയൽ അധികാരമുള്ള ജില്ലാ കളക്ടർ പദവിയിലേക്ക് കളങ്കിതനായ വ്യക്തിയെ നിയമിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREERAM VENKITARAMAN, CIVIL SUPPLIES GENERAL MANAGER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA