
കൊൽക്കത്ത: കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്.ആർ.എഫ്.ടി.ഐ) ആർ.എസ്.എസ് പരിപാടിയെച്ചൊല്ലി വിദ്യാർത്ഥികൾ ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ഓഡിറ്റോറിയത്തിൽ പരിപാടി നടക്കുന്നതിനിടെ, ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. തുടർന്ന് അറിവില്ലാതെയാണ് പരിപാടി നടത്തുന്നതെന്നും വിദ്വേഷപ്രചാരണം നടത്തുന്നതായും വിദ്യാർത്ഥികൾ ആരോപിച്ചതോടെ സംഘാടകരായ ആളുകൾ വിദ്യാർത്ഥികളെ മർദ്ദിച്ചെന്നാണ് ആരോപണം. ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥികളെ ആക്രമിച്ചെന്നും പരാതിയുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വൈകിട്ട് മൂന്നോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |