
പത്തനംതിട്ട : വെള്ളപ്പൊക്ക ബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അടൂർ എം.വി.ഡി സ്‌ക്വാഡ് ഉദ്യോഗസ്ഥരായ ലൈജു, ഷമീർ എന്നിവരെയാണ് ഗതാഗത വകുപ്പ് സസ്‌പെൻഡ് ചെയ്തത്. മന്ത്രി സി.പി. ജോണിന്റെ നിർദ്ദേശത്തെ തുടർന്ന് നടപടി. അബിൻ വർക്കി എം.എൽ.എ മന്ത്രി ജോണുമായി ആശയ വിനിമയം നടത്തിയതിന് പിന്നാലെയാണിത്.
കഴിഞ്ഞ 5ന് ഉച്ചയ്ക്ക് 11.50നാണ് ആറൻമുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ജീപ്പിന് അടൂർ ബൈപ്പാസ് റോഡിൽ വച്ച് ഉദ്യോഗസ്ഥർ പിഴ ഈടാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |