SignIn
Kerala Kaumudi Online
Saturday, 08 August 2026 2.41 AM IST

സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം

ss

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങളുമായി കമ്മിഷണറുടെ സർക്കുലർ.

ലഹരി കേസുകളിൽ പ്രതികളാവുന്ന വനിതകളുടെ ചിത്രങ്ങൾ പകർത്തുകയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നതാണ് പ്രധാന നിർദ്ദേശം. വനിതകളുൾപ്പെടുന്ന കേസുകളുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ പകർത്തേണ്ടതില്ല.

വകുപ്പിൻ്റെ ഔദ്യോഗിക പേജിൽ വരുന്ന വിവരങ്ങൾ മാത്രമേ ഇത്തരത്തിൽ പ്രചരിപ്പിക്കാൻ പാടുള്ളൂ. ലഹരി കേസുകളിൽ പ്രതികളാണെങ്കിൽ പോലും സ്ത്രീകളുടെ സ്വകാര്യത മാനിക്കണം. എക്സൈസ് സേനാംഗങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി രാഷ്ട്രീയ കാര്യങ്ങൾ പങ്കുവയ്ക്കരുത്. സർക്കാരിനെതിരായ വിമർശനങ്ങൾ പാടില്ലെന്ന് നേരത്തെ നിർദ്ദേശിച്ചിട്ടുള്ളതാണ്. വകുപ്പ് നടപ്പാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നതിൽ തടസമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA