SignIn
Kerala Kaumudi Online
Tuesday, 22 September 2026 9.00 PM IST

അത്ര സന്തോഷം പകരാതെ എസ്.എസ്.എൽ.സി കണക്ക്

sslc

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർത്ഥികളെ അത്ര സന്തോഷിപ്പിക്കുന്ന ചോദ്യങ്ങളല്ല കണക്ക് പരീക്ഷയ്ക്ക് ചോദിച്ചത്. ജയിക്കാൻ പ്രയാസപ്പെടേണ്ടി വരില്ലെങ്കിലും മോഡൽ പരീക്ഷയെക്കാൾ വിഷമമേറിയ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് അദ്ധ്യാപകർ പറയുന്നു.

ഫോക്കസ് ഏരിയയ്ക്കു പുറത്തുനിന്നു ചോദ്യങ്ങൾ വന്നു. 80 മാർ‌ക്കിന്റെ പരീക്ഷയ്ക്ക് 160 മാർക്കിന്റെ ചോദ്യങ്ങളുണ്ടായിരുന്നതിനാൽ ജയിക്കാൻ വിഷമമുണ്ടാവില്ല. അഞ്ച് മാർക്കിന്റെ 15 ചോദ്യങ്ങളിൽ 10 ചോദ്യങ്ങൾ ശരാശരിക്ക് മുകളിൽ നിലവാരം പുലർത്തുന്നവയായിരുന്നു. ഇതിൽ അഞ്ച് ചോദ്യങ്ങൾ ഫോക്കസ് ഏരിയയുടെ പുറത്തുള്ളതാണ്. ട്രിഗ്‌നോമെട്രി, സൂചക സംഖ്യകൾ എന്നീ പാഠ്യഭാഗത്തു നിന്നുള്ളത് കുഴപ്പിക്കുന്ന ചോദ്യങ്ങളാണ്.

ഒരു മാർക്കിന്റെ അഞ്ച് ചോദ്യങ്ങൾ എല്ലാവർക്കും ഉത്തരം എഴുതാൻ സാധിക്കുന്നതാണ്. രണ്ട് മാർക്കിന്റെ അഞ്ചു ചോദ്യങ്ങളും മൂന്ന് മാർക്കിന്റെ പത്തു ചോദ്യങ്ങളും ബുദ്ധിമുട്ടിക്കുന്നതല്ല. നാല് മാർക്കിന്റെ പത്ത് ചോദ്യങ്ങളിൽ ചിലത് കുഴപ്പിച്ചു. ചില ചോദ്യങ്ങൾ ഇൻഡയറക്ടായി ചോദിച്ചു. റിവേഴ്സ് പ്രോസസിംഗ് വരുന്ന ചോദ്യങ്ങളും ബുദ്ധിമുട്ടിച്ചതായി വിദ്യാർത്ഥി എൽജിൻ ജോജോ പറഞ്ഞു.

 പ്രോബബിലിറ്റി പാഠത്തിൽ നിന്ന് ചോദിച്ച എട്ടാമത്തെ ചോദ്യവും സ്റ്റാറ്റിസ്റ്റിക്സിൽ വന്ന 44ാമത്തെ ചോദ്യവും കുഴപ്പിക്കുന്നതായിരുന്നു. ജയിക്കാൻ എല്ലാ വിദ്യാർത്ഥികൾക്കും സാധിക്കും. ശരാശരിക്ക് മുകളിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല മാർക്ക് നേടാനാകും.

- എൽ. സുകുമാരൻ

ഗണിതാദ്ധ്യാപകൻ,

ഗവ.വി.എച്ച്.എസ്.എസ് നെടുവേലി, കൊഞ്ചിറ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA