
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസിന് അർഹരായി. കഴിഞ്ഞ തവണ 61,449 വിദ്യാർത്ഥികൾക്കാണ് ഫുൾ എപ്ലസ് ലഭിച്ചത്. 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ സർട്ടിഫിക്കറ്റ് വിതരണം തുടങ്ങും. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫാണ് ഫലം പ്രഖ്യാപിച്ചത്.
3059 സ്കൂളുകളിൽ പരീക്ഷ നടന്നു
72 ക്യാമ്പുകളിലായിട്ടാണ് മൂല്യനിർണ്ണയം നടത്തിയത്. ഡിജി ലോക്കറിലും വാട്സാപ്പ് സന്ദേശത്തിലും ഫലം ലഭിക്കും.
വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല പത്തനംതിട്ടയാണ്. കൊല്ലം ജില്ലയിലെ 11.6 ശതമാനം കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.
പ്രൈവറ്റ് പരീക്ഷ ഫലത്തിൽ, 251 പേര്‍ പരീക്ഷ എഴുതിയതിൽ 189 പേര്‍ ജയിച്ചു.
പുനർ മൂല്യനിർണയ അപേക്ഷ 16 മുതൽ 21 വരെ നൽകാം. സേ പരീക്ഷ ജൂൺ ആദ്യവാരമാണ് നടക്കുക. ജൂൺ അവസാനത്തോടെ ഫലം പ്രഖ്യാപിക്കും.
2015 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം. 98.93 ആണ് ആൺകുട്ടികളുടെ വിജയശതമാനം. 20,771 പെൺകുട്ടികളാണ് ഫുൾ എ പ്ലസ് നേടിയത്.
ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറഞ്ഞു.
ലക്ഷദ്വീപിൽ 97.67 ആണ് വിജയശതമാനം
4,14,290 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.
1. https://kbpe.kerala.gov.in/
2. https://results.digilocker.gov.in/
3. https://sslcexam.kerala.gov.in/
4. https://thslcexam.kerala.gov.in/thslc/
5. https://sslchiexam.kerala.gov.in/
6. https://thslchiexam.kerala.gov.in/
7. https://ahslcexam.kerala.gov.in/
8. www.prd.kerala.gov.in
9. https://results.kite.kerala.gov.in
10. results.kerala.gov.in
11. examresults.kerala.gov.in
12. result.kerala.gov.in
എന്നീ വെബ്സൈറ്റുകളിലും ഫലം അറിയാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |