SignIn
Kerala Kaumudi Online
Monday, 20 July 2026 7.27 PM IST

16 അടി ആദിശങ്കര പ്രതിമയ്ക്ക് അനുജ്ഞ നൽകി കാഞ്ചി ശങ്കരാചാര്യർ

a

തൃശൂർ: ലോകത്തെ നിയന്ത്രിക്കുംവിധം, സമാധാനം കാത്തുസൂക്ഷിക്കുംവിധം വേദങ്ങൾ പാരായണം ചെയ്യപ്പെടണമെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യർ സ്വാമി വിജയേന്ദ്ര സരസ്വതി. തൃശൂർ വടക്കെ ബ്രഹ്മസ്വം മഠം വേദപാഠശാലയിൽ ആദിശങ്കരന്റെ 16 അടി വരുന്ന ശിൽപ്പത്തിന്റെ അനുജ്ഞാ സമാരോഹം നിർവഹിക്കുകയായിരുന്നു അദ്ദേഹം.വേദം പഠിച്ചവർക്ക് ലോകസമാധാനത്തിനായി പാരായണം ചെയ്യാൻ ഉത്തരവാദിത്വമുണ്ട്. കൂടുതൽ കുട്ടികളെ വേദം പഠിപ്പിക്കണമെന്ന് പറഞ്ഞ അദ്ദേഹം വേദപഠനം നടത്തുന്ന കുട്ടികളുടെ മാതാപിതാക്കളെ അഭിനന്ദിച്ചു.തിരുനാവായ സ്വദേശി രാധാകൃഷ്ണനാണ് രണ്ടടി വരുന്ന പീഠം ഉൾപ്പെടെ 16 അടി ഉയരത്തിലുള്ള കോൺക്രീറ്റ് ശിൽപ്പം ഒരുക്കിയത്.ചിന്മുദ്രാങ്കിത ഹസ്തമുദ്രയോടു കൂടിയ അർദ്ധ പദ്മാസനസ്ഥനായ ശങ്കരന്റെ ശിൽപ്പത്തിന്റെ 95 ശതമാനം പൂർത്തിയായി. ബാക്കി പ്രവൃത്തികൾ ഒരുമാസത്തിനകം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. വടക്കെ മഠം സെക്രട്ടറി മുല്ലമംഗലം നാരായണൻ നമ്പൂതിരി, പ്രസിഡന്റ് അഡ്വ. ടി.പരമേശ്വരൻ നമ്പൂതിരി, ട്രഷറർ വെടിയൂർ മനോഹരൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ വടക്കുമ്പാട് പരമേശ്വരൻ നമ്പൂതിരി, വേദപാഠശാല പ്രിൻസിപ്പൽ കാപ്ര ശങ്കരനാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STATUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA