
തൊടുപുഴ: രാസലഹരിയും ഹൈബ്രിഡ് കഞ്ചാവും വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിക്കപ്പെട്ട് റിമാൻഡിലായ യുവാവ് ജയിലിൽ ആത്മഹത്യയ്ക്കുശ്രമിച്ചു. കൊല്ലം കിളികൊല്ലൂർ സ്വദേശി സജിത്ത് സുനിലാണ് (23) ഫിനോയിൽ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.മുട്ടം ജില്ലാ ജയിലിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.ഇയാളെ ഉടനെ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു.നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ 3നാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5 എൽ.എസ്.ഡി സ്റ്റാമ്പുകളും 1.93 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തൊടുപുഴ മണക്കാട് നിന്നും സജിത്തും കൂട്ടാളിയും പിടിയിലായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |