
കൽപ്പറ്റ: വയനാട് കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ക്ലറിക്കൽ ജീവനക്കാരി ശുചിമുറിയിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
ഓഫീസിലെ സഹപ്രവർത്തകനായ പ്രജിത്തിന്റെ മാനസിക പീഡനമെന്നാണ് ആരോപണം. ജോയിന്റ് കൗൺസിൽ നേതാവ് കൂടിയായ ഇയാൾകകെതിരെ യുവതി ഇന്റേണൽ കംപ്ലൈന്റ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ യുവതിയെ ക്രമവിരുദ്ധമായി സ്ഥലം മാറ്റി.
ഇന്നലെ നടന്ന വനിതാ കമ്മിഷൻ സിറ്റിംഗിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ജീവനക്കാരിയെ മോശമായി ചിത്രീകരിച്ചതായി പറയുന്നു. ഇതിൽ മനം നൊന്താണ് ആത്മഹത്യാ ശ്രമം നടത്തിയത്. ജീവനക്കാരിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ശുചി മുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. അതേ സമയം പരാതി ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ നിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കളക്ടറേറ്റിൽ വിവിധ സംഘടനകൾ പ്രകടനം നടത്തി. കൃഷി ഡയറക്ടറേറ്റ് റിപ്പോർട്ട് തേടിയിട്ടുണ്ട്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |