
തിരുവനന്തപുരം:മണിയാർ പദ്ധതി സ്വകാര്യ കമ്പനിയിൽനിന്നും ഏറ്റെടുക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി സണ്ണിജോസഫ്. ഇതിനാവശ്യമായ ഇടപെടൽ ഊർജ്ജവകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞസർക്കാർ യഥാസമയംപദ്ധതി ഏറ്റെടുക്കാത്തതാണ് നിയമപ്രശ്‌നങ്ങളിലെത്തിച്ചത്.
'വൈദ്യുതിപ്രതിസന്ധി:പരിഹാമെന്ത്?' എന്ന വിഷയത്തിൽ കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് കൂട്ടായ്മയുടെ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപഭോഗം കൂടിയതാണ് വൈദ്യുതിപ്രതിസന്ധിക്ക് കാരണം. ഉത്പാദനം കൂട്ടാൻ ഇടുക്കിക്ക് ശേഷം മേജർ പദ്ധതി നടപ്പാക്കാനായില്ല. പലതും മുടങ്ങിക്കിടക്കുകയാണ്. ഇവ പൂർത്തിയാക്കാനുള്ള ഇടപെടലുണ്ട്. യു.ഡി.എഫ് ഭരണകാലത്തെ 465 മെഗാവാട്ടിന്റെ ദീർഘകാലകരാറുകൾ എൽ.ഡി.എഫ് ഭരണകാലത്ത് റദ്ദാക്കിയതും പ്രതിസന്ധി വർദ്ധിപ്പിച്ചു. വൈദ്യുതിവകുപ്പ് ഇഷ്ടപ്പെട്ടുതന്നെയാണ് താൻ എടുത്തത്. ഇത് മുൾക്കിരീടമാണെന്നാണ് എ.കെ.ആൻറണി പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. കൂട്ടായ്മ സംസ്ഥാന പ്രസിഡൻറ് മുഹമ്മദലി റാവുത്തർ മോഡറേറ്ററായിരുന്നു. ആർ.വി.ജി.മേനോൻ, ജോസഫ്.സി.മാത്യൂ, വി.പി.രാധാകൃഷ്ണൻ, ജയിംസ് എം.ഡേവിഡ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |