ന്യൂഡൽഹി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി മുഹമ്മദ് അമീർ ഉൾ ഇസ്ലാമിന്റെ ജയിൽമാറ്റ ആവശ്യം നാലു മാസത്തിനു ശേഷം പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. സ്വന്തം നാടായ അസാമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ഹർജിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു. വധശിക്ഷയ്ക്കെതിരെ പ്രതി സമർപ്പിച്ച ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിചാരണക്കോടതി വിധിച്ച തൂക്കുകയർ കേരള ഹൈക്കോടതി ശരിവച്ചതിനെ തുടർന്നാണ് അപ്പീൽ. ഇതിൽ വിധി വരുന്നത് വരെ ജയിൽമാറ്റ ആവശ്യത്തിൽ തീരുമാനമെടുക്കരുതെന്ന് സർക്കാർ ആവശ്യപ്പെട്ടത് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു. 2016 ഏപ്രിൽ 28ന് വീട്ടിൽ കയറി ക്രൂരകൃത്യം നടത്തിയെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |